Chapter Title : സാംസൻ 6 [Eros - God of Lust]
ആരോടും പറയാന്‍ പോണില്ല. ചേട്ടൻ ധൈര്യമായി പറയൂ.”
എത്ര പെട്ടന്നാണ് ഞങ്ങളുടെ സംസാരം വഴി മാറി പോകുന്നതെന്ന് എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല. ഇത്ര വേഗം ദേവി എന്നോട് അടുക്കും എന്ന് ഞാൻ വിചാരിച്ചതുമില്ല.
രാത്രിയുടെ മറവില്‍ മനസ്സു തുറന്നു സംസാരിക്കാനുള്ള ധൈര്യം ലഭിക്കുമെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞ് കൊണ്ടിരിക്കുന്നു. കാരണം, ദേവിയിൽ നിന്നും ഇത്തരം സംശയങ്ങളും ചോദ്യങ്ങളും വരുമെന്ന് ഞാൻ കരുതിയതേയില്ല.
പക്ഷേ അവൾ എന്നെ പരീക്ഷിക്കുകയാണെന്ന സംശയം എന്നെ അലട്ടി കൊണ്ടിരുന്നു.
“എന്നെ വിലയിരുത്താന്‍ ആണോ ഇങ്ങനെയൊക്കെ ചോദിക്കുന്നത്...?” എന്റെ സംശയം ഞാൻ ചോദിച്ചു.
“ഇല്ല ചേട്ടാ, ശെരിക്കും നിങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിയാൻ തന്നെയാ ചോദിച്ചത്. നിങ്ങളുടെ ചിന്താഗതി എന്താണെന്ന് അറിയാൻ ഒരു കൗതുകം. സോ ചേട്ടന്റെ അഭിപ്രായം എന്നോട് പറയൂ, പ്ലീസ്.”
“എന്റെ വിവാഹം കഴിഞ്ഞു എന്നത് ഓക്കെ. പക്ഷേ വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നില്ല എന്നും... അവരുമായി ബന്ധപ്പെടില്ല എന്ന് നുണ പറയാനും ഞാൻ ആഗ്രഹിക്കുന്നില്ല. സോ എന്റെ അഭിപ്രായത്തിൽ, ദേവി പറഞ്ഞ ആ സ്ത്രീയെ ഞാൻ കുറ്റപ്പെടുത്തില്ല. അവരുടെ ഇഷ്ട്ടം അങ്ങനെ ആണെങ്കിൽ അവർ അങ്ങനെ തന്നെ ജീവിച്ചോട്ടെ.” ഞാൻ പറഞ്ഞു നിർത്തി.
ഇനി എന്നെ കുറിച്ച് ദേവി എന്തുതന്നെ കരുതിയാലും എനിക്ക് കുഴപ്പമില്ല. അവള്‍ക്ക് എന്റെ മനസ്സിനെ അറിയാനെന്ന പോലെയാണ് എന്നോട് ഇങ്ങനെയൊക്കെ ചോദിക്കുന്നതെന്ന് മനസ്സിലായി. ചിലപ്പോ എന്റെ തനിനിറം മനസ്സിലാക്കി എന്നില്‍ നിന്നും അകന്ന് നിൽക്കാൻ വേണ്ടിയാവും അവള്‍ എന്നെ പരീക്ഷിക്കുന്നത്.
“ശെരി ചേട്ടാ, എനിക്ക് ഉറക്കം വരുന്നു. ഗുഡ് നൈറ്റ്.” അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.
ഞാൻ മനസ്സിൽ ചിരിച്ചു. എന്റെ അഭിപ്രായം പറഞ്ഞാൽ അവളുടെ അഭിപ്രായവും പറയാമെന്ന് ഏറ്റിട്ട്... ഇപ്പോൾ എന്റെ മനസ്സിനെ അറിഞ്ഞതും അവള്‍ വേഗം ഒഴിവായി പോകുന്നു.
എനിക്ക് വിഷമം തോന്നി. എന്തായാലും എന്റെ സ്വഭാവം ഇഷ്ടമില്ലാത്തവർ എന്നില്‍ നിന്നും അകന്നു നില്‍ക്കട്ടെ — ഞാൻ എന്റെ മനസ്സിനെ ആശ്വസിപ്പിച്ചു.
എനിക്ക് ഉറക്കം വരാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. എന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.
ഏകദേശം അര
💬 Comments
View all comments