Chapter Title : സാംസൻ 6 [Eros - God of Lust]
ചില കാര്യങ്ങൾ തെറ്റും ചിലത് ശരിയും ആയിരിക്കാം, പക്ഷേ ഓരോ വ്യക്തിയുടെ മനസ്സിലുള്ള ആഗ്രഹം പോലെ ജീവിക്കാൻ കഴിയണം എന്നാണ് എന്റെ അഭിപ്രായം.”
“അയ്യേ....!!”
“എന്ത് അയ്യേ..?!” ഞാൻ ചോദിച്ചു.
“അപ്പോ വിവാഹം കഴിഞ്ഞ സ്ത്രീക്ക് വേറെ ആരോടെങ്കിലും സ്നേഹമോ... വേറെ എന്തെങ്കിലും തോന്നിയാലോ, അത് തെറ്റില്ല എന്നാണോ ചേട്ടൻ വാദിക്കുന്നത്...?”
“തെറ്റില്ല എന്നൊന്നും ഞാൻ വാദിച്ചില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, തെറ്റാണെങ്കിലും ശരിയാണെങ്കിലും എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യും.”
“ഓഹോ..! അപ്പോ ചേട്ടന് വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാല്‍ ചേട്ടൻ എന്തു ചെയ്യും...?”
“അതൊക്കെ പുറത്ത് പറഞ്ഞാൽ ശരിയാവില്ല...!”
“അതൊക്കെ ശരിയാവും. ഞാൻ ആരോടും പറയാന്‍ പോണില്ല. ചേട്ടൻ ധൈര്യമായി പറയൂ.”
എത്ര പെട്ടന്നാണ് ഞങ്ങളുടെ സംസാരം വഴി മാറി പോകുന്നതെന്ന് എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല. ഇത്ര വേഗം ദേവി എന്നോട് അടുക്കും എന്ന് ഞാൻ വിചാരിച്ചതുമില്ല.
രാത്രിയുടെ മറവില്‍ മനസ്സു തുറന്നു സംസാരിക്കാനുള്ള ധൈര്യം ലഭിക്കുമെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞ് കൊണ്ടിരിക്കുന്നു. കാരണം, ദേവിയിൽ നിന്നും ഇത്തരം സംശയങ്ങളും ചോദ്യങ്ങളും വരുമെന്ന് ഞാൻ കരുതിയതേയില്ല.
പക്ഷേ അവൾ എന്നെ പരീക്ഷിക്കുകയാണെന്ന സംശയം എന്നെ അലട്ടി കൊണ്ടിരുന്നു.
“എന്നെ വിലയിരുത്താന്‍ ആണോ ഇങ്ങനെയൊക്കെ ചോദിക്കുന്നത്...?” എന്റെ സംശയം ഞാൻ ചോദിച്ചു.
“ഇല്ല ചേട്ടാ, ശെരിക്കും നിങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിയാൻ തന്നെയാ ചോദിച്ചത്. നിങ്ങളുടെ ചിന്താഗതി എന്താണെന്ന് അറിയാൻ ഒരു കൗതുകം. സോ ചേട്ടന്റെ അഭിപ്രായം എന്നോട് പറയൂ, പ്ലീസ്.”
“എന്റെ വിവാഹം കഴിഞ്ഞു എന്നത് ഓക്കെ.
💬 Comments
View all comments