Chapter Title : സാംസൻ 6 [Eros - God of Lust]
അവർ മൂന്ന് പേരും സംസാരിച്ചുകൊണ്ട് തന്നെ എന്നെ സമീപിച്ചു.
“സാമേട്ട, ഷസാനയെ കൊണ്ടാക്കാൻ കാര്യമായ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ, അല്ലേ?” എന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റിൽ കൊതിയോടെ തടവി കൊണ്ട് സനല്‍ തിരക്കി.
“അവള്‍ വീഴും എന്ന പേടി ഉണ്ടായിരുന്നു, പക്ഷേ സേഫ് ആയിട്ട് എത്തിച്ചു.” ഞാൻ മറുപടി നല്‍കി.
“പിന്നേ കുറച്ച് മുന്നേ ഞാൻ അവളെ വിളിച്ചായിരുന്നു... ഇപ്പൊ നല്ല ഭേദമുണ്ടെന്ന പറഞ്ഞെ..” ദീപ്തി എന്നോട് പറഞ്ഞു.
അതുകേട്ട് ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. സാന്ദ്ര പക്ഷേ എന്നെ മൈന്റ് ചെയ്യാതെ സനല്‍ നോട് എന്തോ സംസാരിക്കുകയായിരുന്നു.
“പിന്നേ ഐഷാ എവിടെ..?” ഞാൻ ദീപ്തിയോട് ചോദിച്ചതും സാന്ദ്ര ഒന്ന് തുറിച്ചു നോക്കിയ ശേഷം സനല്‍ നോട് സംസാരം തുടർന്നു.
“ഇന്ന് വീട്ടില്‍ ബന്ധുക്കൾ ആരോ വരുന്നെന്ന് പറഞ്ഞിരുന്നു. അതുകാരണം അവൾ ക്ലാസ് വിട്ടതും പോയി.”
അങ്ങനെ അഞ്ച് മിനിറ്റ് കൂടി സംസാരം തുടർന്നു. അന്നേരം ആകാശത്ത് നിന്നും ചെറിയൊരു മുരൾച ഉണ്ടായി.. തൊട്ട് പുറകെ ചെറിയൊരു ഇടി വെട്ടും.
“അമ്മേ.... ചേട്ടാ...!!” പെട്ടന്ന് സാന്ദ്ര ഭയന്ന് വിളിച്ചു കൊണ്ട് ബൈക്ക് ഹാന്‍ഡിലിൽ പിടിച്ചിരുന്ന എന്റെ കൈക്ക് അടിയിലൂടെ നുഴഞ്ഞ് അകത്ത് കേറി. എന്നിട്ട് എന്റെ സൈഡിൽ നിന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് നിന്നു.
പെട്ടന്നുള്ള മുരൾച്ചയും ഇടി വെട്ടും കേട്ട് ഞാനും സനലും ദീപ്തിയും ഒന്ന് ഞെട്ടുക മാത്രമാണ് ചെയ്തത്. പക്ഷേ സാന്ദ്രയുടെ ഭയവും പൂച്ച കുഞ്ഞിനെ പോലെ വിറയ്ക്കുന്നതും.. പിന്നെ എന്നെ കെട്ടിപിടിച്ചു നില്‍ക്കുന്നതും കണ്ട് സനലും ദീപ്തിയും ചിരിച്ചു.
“സാന്ദ്രേ, നീ എന്റെ അടുത്തല്ലേ നിന്നത്... അപ്പോ ന്യായമായി നോക്കിയാല്‍ എന്നെയല്ലേ നി കെട്ടിപിടിക്കേണ്ടത്..? പക്ഷേ അങ്ങോട്ട് ഓടി ചെന്ന് സാം ചേട്ടനെ എന്തിനാ കെട്ടിപിടിച്ചത്..?” സനല്‍ അല്‍പ്പം അസൂയ കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
“പോടാ...” സാന്ദ്ര ജാള്യതയോടെ പറഞ്ഞിട്ട് എന്നെ വിട്ട് നീങ്ങി നിന്നു.
“ദീപ്തി, നിനക്കെങ്കിലും പേടിച്ച് കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിക്കാൻ പാടില്ലായിരുന്നോ..?” സനല്‍ ദീപ്തിയോട് ഇളിച്ചു കൊണ്ട് ചോദിച്ചതും ഞങ്ങൾ എല്ലാവരും ചിരിച്ചു.
“അടുത്ത പ്രാവശ്യം ഞാൻ നിന്നെ കെട്ടിപിടിക്കാം...., പോരെ..?” കളിയാക്കും പോലെ ദീപ്തി പറഞ്ഞതും ഞങ്ങൾ പിന്നെയും ചിരിച്ചു.
“എന്നാ ശെരി, മഴ വരുന്നതിന് മുമ്പ് ഞങ്ങൾക്ക് വീട്ടില്‍ പോയി ചേരണം.” ആകാശത്ത് ഇരുണ്ട മേഘങ്ങളെ നോക്കി ഞാൻ പറഞ്ഞതും സാന്ദ്ര വേഗം ബൈക്കില്‍ കേറി എന്നെ തൊടാതെ ഇരുന്നു.
💬 Comments
View all comments