0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 7.3K

കൊട്ടുന്ന ശബ്ദം കേട്ട് ഞാൻ നോക്കിയതും, ഷസാന നില്‍ക്കുന്നത് കണ്ടു ഞെട്ടി.

ഈശ്വരാ... ഇവള്‍ എന്തിനാണാവോ ക്ലാസ്സില്‍ കേറാതെ നേരെ ഇങ്ങോട്ട് വന്നത്...? തീര്‍ച്ചയായും നല്ലതിനല്ലെന്ന് മനസ്സിലായി.

അകത്തു വരാൻ തല അനക്കി കാണിച്ചതും അവള്‍ കേറി വന്നു. എന്റെ എതിർ വശത്ത് ഉണ്ടായിരുന്ന കസേര വലിച്ച് എനിക്ക് തൊട്ടുമുന്നില്‍ ഇട്ട ശേഷം അവള്‍ അതിൽ അമർന്നിരുന്നു. എന്നിട്ട് നിർവികാരയായി എന്നെ നോക്കി.

ഞാൻ ശെരിക്കും അസ്വസ്ഥനായി അവിടെ ഇരുന്നു. അവളെ അഭിമുഖീകരിക്കാനും എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട്‌ അവളുടെ തുടയിൽ നോക്കി ഞാൻ ഇരുന്നു.

“എത്ര ദിവസമായി ഇത് തുടങ്ങീട്ട്...?” അവള്‍ ഗൗരവത്തിൽ ചോദിച്ചു.

ആദ്യമായിട്ടാണ് അവളുടെ സ്വരത്തില്‍ ഗൗരവം ഞാൻ കേട്ടത്. ഞാൻ മെല്ലെ തല ഉയർത്തി നോക്കി.

അവളുടെ മുഖത്തും ഗൗരവം നിറഞ്ഞു നിന്നു.

എന്നാൽ കുറച്ച് മുമ്പ്‌ വരെ എനിക്ക് തോന്നിയിരുന്നു അസ്വസ്ഥതയും ലജ്ജയും എല്ലാം മഞ്ഞു പോലെ അലിഞ്ഞില്ലാതായി. എന്റെ കണ്ണുകള്‍ക്ക് തീക്ഷ്ണത ഏറുകയും ചെയ്തതോടെ ഷസാനയുടെ മുഖത്ത് അസ്വസ്ഥത പടർന്നു പിടിക്കാന്‍ തുടങ്ങി.

ഇവിടെ വരേണ്ടായിരുന്നു എന്ന ഭാവവും അവളുടെ മുഖത്തുണ്ടായി. പക്ഷേ പെട്ടന്ന് തന്നെ അവൾ ധൈര്യം വീണ്ടെടുത്തു കൊണ്ട്‌ എന്നെ തറപ്പിച്ച് നോക്കി. ഞാൻ കുലുങ്ങിയില്ല.

“എന്തുകൊണ്ട്‌ ഈ ചോദ്യം നി നിന്റെ അമ്മയോട് ചോദിച്ചില്ല...?” ഞാനും അല്‍പ്പം ഗൌരവത്തില്‍ ചോദിച്ചതും അവളുടെ ധൈര്യം എല്ലാം പെട്ടന്ന് ചോര്‍ന്നുപോയി.

“ഞങ്ങളുടെ കാര്യമൊക്കെ ചേട്ടനും അറിയാവുന്നതല്ലേ...? എനിക്കും എന്റെ ഉമ്മാക്കും ഞങ്ങൾ മാത്രമാണ് പരസ്പരം ആശ്വാസമായിട്ടുള്ളത്. അപ്പോ പിന്നെ ഞാൻ അവരോട് ചോദിച്ചാൽ പിന്നീട് ഞങ്ങൾക്ക് പരസ്പരം ഫേസ്

💬 Comments

View all comments