Chapter Title : സാംസൻ 6 [Eros - God of Lust]
എടുത്ത് എനിക്കു മുന്നില്‍ വച്ചതും, സാന്ദ്ര ഹോട്ട് ബോക്സ് തുറന്ന് എനിക്ക് ദോശ വച്ചു തരാൻ ശ്രമിച്ചു.
“എന്നോട് സംസാരിക്കാത്തവർ എനിക്ക് വിളമ്പി തരേണ്ട. എനിക്ക് വേണ്ടത് ഞാൻ സ്വയം എടുത്തോളാം.” അതും പറഞ്ഞ് എന്റെ പ്ലേറ്റ് ഞാൻ മാറ്റി പിടിച്ചു.
സാന്ദ്ര എന്നെ ദേഷ്യത്തില്‍ ഒന്ന് നോക്കി. പക്ഷെ അത് കാര്യമാക്കാതെ എനിക്ക് വേണ്ടത് ഞാൻ സ്വയം എടുത്തു. ശേഷം ഒന്നും മിണ്ടാതെ വേഗം കഴിച്ചിട്ട് എഴുന്നേറ്റു. അവള്‍ എന്ത് ചെയ്യുന്നു എന്നൊന്നും ഞാൻ നോക്കിയില്ല.
കഴിച്ചു കഴിഞ്ഞ് കൈയും കഴുകി ഞാൻ പുറത്തേക്ക് നടന്നു. അന്നേരം ജൂലി ഓടി വന്ന് എന്റെ കൂടെ നടന്നു. കാര്യമായി എന്തോ ആലോചിച്ചു കൊണ്ടാണ് അവള്‍ നടന്നത്.
ജൂലി മുറ്റത്തിറങ്ങി നിന്നു. ഞാൻ നേരെ പോർച്ചിൽ ചെന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും സാന്ദ്ര തിടുക്കത്തിൽ നടന്നു വന്ന് ബൈക്കില്‍ കേറി. എന്നെ തൊടാതെ അവള്‍ കേറി ഇരുന്നിട്ട് പിന്നിലുള്ള കമ്പിയില്‍ പിടിത്തമിട്ടു.
ഞാനും പതിയെ ബൈക്ക് മുന്നോട്ടെടുത്തു. പോകുന്ന വഴിക്ക് ഞാൻ സാന്ദ്രയോട് വർത്തമാനം പറയാൻ മിനക്കെട്ടില്ല... കാരണം അവള്‍ വായ് തുറക്കില്ല എന്ന് അറിയാമായിരുന്നു.
അവളെ ക്യാമ്പസ് ഗേറ്റിന് മുന്നില്‍ വിട്ടതും ഒന്നും മിണ്ടാതെ അവൾ ഇറങ്ങി നടന്നു. അവിടെയുണ്ടായിരുന്ന ദീപ്തിയോടും ഐഷയോടും സംസാരിക്കാൻ പോലും നില്‍ക്കാതെ ഞാൻ വേഗം മാളിലേക്ക് വിട്ടു.
ശെരിക്കും മോശം മൂഡിലായിരുന്നു ഞാൻ. സാന്ദ്രയുടെ പിണക്കം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെയാണ് തോന്നിയത്.
ഞാൻ നേരെ എന്റെ ഓഫീസിൽ വന്നിരുന്നു.
ഒരു മിനിറ്റ് പോലും കഴിഞ്ഞില്ല, അപ്പോഴേക്കും ആരോ ഗ്ളാസ് ഡോറിൽ
💬 Comments
View all comments