0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 7.3K

സേൽസ് നടന്നത് കൊണ്ട്‌ ഞാൻ ഓഫീസിൽ കേറി മെയിൻ കമ്പ്യൂട്ടറിൽ നിന്നും സ്റ്റോക്ക് കാര്യങ്ങൾ പരിശോധിച്ചു. ക്യാഷ് കൌണ്ടറിലെ കമ്പ്യൂട്ടർ ബില്ല്‌ അനുസരിച്ച് സാധനങ്ങളുടെ സ്റ്റോക്ക് ലിസ്റ്റ് സ്വയമേവ മാറി കൊണ്ടിരിക്കും. എല്ലാ കമ്പ്യൂട്ടറും തമ്മില്‍ ലിങ്ക് ചെയ്തിരിക്കുന്നത് കൊണ്ട്‌ എന്റെ ഓഫീസിൽ ഇരുന്നുകൊണ്ട് തന്നെ എല്ലാം പരിശോധിക്കാന്‍ കഴിയുമായിരുന്നു.

അങ്ങനെ എല്ലാം പരിശോധിച്ച് വേണ്ടുന്ന കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്ത ശേഷം ഞാൻ നിവര്‍ന്നിരുന്നു.

സമയം 3:45 ആയിരുന്നു. പ്രതീക്ഷയോടെ എഴുനേറ്റ് ഞാൻ മാൾ കവാടത്തിലേക്ക് നോക്കി നിന്നു. സാന്ദ്ര വരുമോ..? അവള്‍ക്ക് എന്നോടുള്ള ദേഷ്യം മാറിയിട്ടുണ്ടാകുമോ...? അവള്‍ എന്നോട് സംസാരിക്കുമോ...?

പത്തു മിനിറ്റ് ഞാൻ നോക്കി നിന്നു. സാന്ദ്ര വന്നില്ല. അതുകൊണ്ട്‌ ഞാൻ ഇറങ്ങി.

ബൈക്കും എടുത്ത് കാമ്പസ് ഗേറ്റിന് മുന്നില്‍ ചെന്നതും എനിക്കുവേണ്ടി കാത്തിരുന്ന സാന്ദ്ര വന്ന് ബൈക്കില്‍ കേറി. ദീപ്തിയും ഐഷയും പുഞ്ചിരിച്ചു. ഞാനും ചിരിച്ചു കാണിച്ചിട്ട് വണ്ടി എടുത്തു.

വഴിക്ക് വച്ച് ഞാനായിട്ട് ഒന്നും മിണ്ടിയില്ല. സാന്ദ്രയും മിണ്ടാതെ ഇരുന്നു. വീട്ടില്‍ എത്തിയതും അവള്‍ ഇറങ്ങി പോയി. ഹാളില്‍ വച്ച് ജൂലിയും അമ്മായിയും പുഞ്ചിരിച്ചു. ഞാനും അതുപോലെ പ്രതികരിച്ച ശേഷം റൂം നോക്കി നടന്നു.

കുളിച്ച് വന്നപ്പോ ജൂലി ചായയുമായി റൂമിൽ ഉണ്ടായിരുന്നു. മേശപ്പുറത്ത് ചായ വച്ചിട്ട് അവൾ എന്നെ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചു.

“ആഹാ.... ഇന്ന്‌ ഭയങ്കര സ്നേഹം ആണല്ലോ എന്റെ ഭാര്യക്ക്...” ഞാൻ ചിരിച്ചതും ജൂലി ഒരു ചുംബനം കൂടി തന്നിട്ട് കണ്ണില്‍ നോക്കി.

“എപ്പോഴും എനിക്ക് സ്നേഹമുണ്ട്.. പക്ഷേ എനിക്ക് ചേട്ടനോടുള്ള സ്നേഹം കൂടി കൊണ്ടിരിക്കുവ... അതുകൊണ്ട്‌

💬 Comments

View all comments