0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 7.3K

കാണുമ്പോ കാണുമ്പോ ഉമ്മ തരാൻ തോന്നുന്നു.” അങ്ങനെ പറഞ്ഞിട്ട് ജൂലി ചിരിച്ചു.

ഉടനെ ഞാനും ഒരു ഉമ്മ കൊടുത്തു.. ചുണ്ടില്‍ തന്നെ. അവള്‍ ചിരിച്ചിട്ട് എന്നെ വിട്ട് മാറി.

“ചേട്ടൻ ചായ കുടിക്കു... ഞാൻ ഹാളില്‍ പോട്ടെ.” അതും പറഞ്ഞ്‌ അവള്‍ പോയി.

ഞാൻ ചായ കുടിച്ചിട്ട് ബെഡ്ഡിൽ കിടന്ന് മൊബൈലില്‍ തോണ്ടി കൊണ്ടിരുന്നു. ബോര്‍ അടിച്ചതും അല്‍പ്പ നേരം മയങ്ങാൻ തീരുമാനിച്ചു. കന്നടച്ചത് മാത്രം ഓര്‍മ ഉണ്ടായിരുന്നു.

“ചേട്ടൻ എണീറ്റേ.... എന്നേരവും ഉറക്കം ആണല്ലോ...?” ജൂലി എന്റെ അടുത്തിരുന്ന് സ്നേഹത്തോടെ മുടിയില്‍ തഴുകുന്നത് അറിഞ്ഞ് ഞാൻ ഉണര്‍ന്നു.

കാലുകൾ നിലത്ത് കുത്തി അവള്‍ ബെഡ്ഡിൽ ഇരിക്കുകയായിരുന്നു. ഞാൻ ഉടനെ അവളുടെ മടിയില്‍ തല വച്ച് അവളുടെ വയറിൽ മുഖം അമർത്തി കിടന്നു.

“സമയം എട്ടര ആയി.” എന്റെ മുടിയില്‍ അരുമയായി തഴുകി കൊണ്ട്‌ അവള്‍ പറഞ്ഞു.

പക്ഷേ രണ്ട് കൈകൾ കൊണ്ട്‌ അവളുടെ ഇടുപ്പിനെ ചുറ്റി മുറുകെ പിടിച്ചുകൊണ്ട് ഞാൻ കിടന്നു.

“എഴുനേറ്റേ.. ഇനി കഴിച്ചിട്ട് ഉറങ്ങാം.” അവള്‍ എന്നെ പിടിച്ചു വലിച്ചു.

“എടി... യോ... ഞാൻ വീഴും...” ചിരിച്ചു കൊണ്ട്‌ അവളെന്നെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചതും ഞാൻ കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി.

“കുഞ്ഞ് വാവ ചിണുങ്ങുന്നത് കണ്ടില്ലേ...!” ജൂലി പറഞ്ഞിട്ട് വാത്സല്യത്തോടെ എന്നെ നോക്കി.

ഒടുവില്‍ ചിരിച്ചുകൊണ്ട് ഞാൻ എഴുനേറ്റ് ബാത്റൂമിൽ കേറി. വായിൽ കയ്പ്പ് തോന്നിയത്‌ കൊണ്ട്‌ പല്ല് തേച്ചു. എന്നിട്ട് വായും മുഖവും നല്ലോണം കഴുകീട്ട് ഡൈനിംഗ് റൂമിൽ വന്നു.

എല്ലാവരും എനിക്കുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. അമ്മായിയും സാന്ദ്രയും ഇരുന്നതിന്റെ എതിര്‍ വശത്താണ്

💬 Comments

View all comments