0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 7.3K

കേട്ട് ദേവി അടക്കി ചിരിച്ചു.

“ചേട്ടൻ ആരെയെങ്കിലും ശല്യം ചെയ്തിട്ടുണ്ടോ...?” ചിരി നിർത്തി ദേവി ചോദിച്ചു.

“ഞാൻ ശല്യം ആണെന്ന് ഇതുവരെ ആരും എന്നോട് പറഞ്ഞിട്ടില്ല. നിനക്ക് എന്നെ ശല്യമായി തോന്നുന്നുണ്ടെങ്കില്‍ പറഞ്ഞാൽ മതി... ഞാൻ ഒഴിഞ്ഞു മാറിയേക്കാം..”

“അയ്യോ.. ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ട്ടമ.... ചേട്ടൻ ശല്യം ഒന്നുമില്ല.” ദേവി അല്‍പ്പം വെപ്രാളം പിടിച്ചാണ് പറഞ്ഞത്.

അതുകേട്ട് എനിക്ക് ആവേശം തോന്നി. എന്നെ ഇഷ്ട്ടമാണ് എന്ന് ഏതു അര്‍ത്ഥത്തില്‍ ആയിരിക്കും അവള്‍ പറഞ്ഞത്.

“അയ്യോ.. ചേട്ടാ..!! ചേട്ടന്‍ എന്നെ തെറ്റിദ്ധരിക്കരുത്, ട്ടോ... ഇഷ്ട്ടം എന്ന് പറഞ്ഞത്, ഒരു.... ഒരു ഫ്ര..ണ്ട് ആയിട്ടാണ്.” ജൂലി പിന്നെയും വെപ്രാളപ്പെട്ടു.

പക്ഷേ ഫ്രണ്ട് എന്ന വാക്കിനെ അനിഷ്ടത്തോടേയാണ് അവൾ ഊന്നി പറഞ്ഞത്. അറിഞ്ഞ് കൊണ്ടാണോ അറിയാതെ ആണോ അവൾ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ശെരിക്കും അവളുടെ മനസ്സിലിരിപ്പ് എന്താണെന്ന് അറിയാൻ എനിക്ക് ആഗ്രഹം തോന്നി. അത് അറിയാൻ ഞാനൊരു ശ്രമം നടത്തി.

“വെറും ഫ്രണ്ട് ആണോ...?” ഞാൻ ചോദിച്ചു.

“ആം... അതേ... ഫ്രണ്ട് തന്നെയാ.” അവള്‍ അത്രയും പറഞ്ഞിട്ട് എന്നോട് ചോദിച്ചു, “ചേട്ടൻ വേറെ വല്ലതും ചിന്തിച്ചോ...? ഫ്രണ്ട് അല്ലാത്ത വേറെ എന്തെങ്കിലും...?”

അവളുടെ ചോദ്യത്തിൽ എന്തോ ഒരു പ്രതീക്ഷ കലര്‍ന്നിരുന്നത് പോലെ എനിക്ക് ഫീൽ ചെയ്തു.

“യേയ്... ഞാൻ ഒന്നും ചിന്തിച്ചില്ല.... വെറുതെ നിന്നോട് എന്തെങ്കിലും ചോദിക്കണം എന്നത് കൊണ്ട്‌ ഞാൻ അങ്ങനെ ചോദിച്ചു, അത്രതന്നെ.”

“ഓഹോ....” അവൾ എന്തോ അര്‍ത്ഥം വച്ചത്‌ പോലെ പിറുപിറുത്തു.

“ഇപ്പൊ ലഞ്ച് ബ്രേക്ക് ആണോ...?” ഞാൻ തിരക്കി.

“അതേ...”

“നി

💬 Comments

View all comments