0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3401

ചായ വേണോ...?” അവള്‍ ഓരോ മുഖത്തായി നോക്കി.

ആര്‍ക്കും വേണ്ടെന്ന് തലയാട്ടിയതും ജൂലി പോയി.

ഞാൻ നേരെ റൂമിലേക്ക് വന്നു.

നെല്‍സനെ വിളിച്ച് അവന്റെ അമ്മായിയെ കുറിച്ചു ഞാൻ തിരക്കി.

“എടാ, അമ്മായിക്ക് വൈറൽ ഫീവർ ആണ്‌. പിന്നെ നല്ല തളര്‍ച്ചയും ബോഡി പെയിനും ഉണ്ട്. ഡ്രിപ്പ് ഇട്ടിട്ടുണ്ട്. ബ്ലഡ് ടെസ്റ്റിനും കൊടുത്തിട്ടുണ്ട്. നാളെയും കൂടി നോക്കീട്ട് പോകാം എന്നാ ഡോക്റ്റര്‍ പറഞ്ഞത്.”

അങ്ങനെ കുറെ നേരം കൂടി അവനോട് സംസാരിച്ച ശേഷം ഞാൻ വെച്ചു. എന്നിട്ട് പിന്നെയും ഹാളില്‍ ചെന്ന് ചർച്ചയിൽ കൂടി.

അഞ്ച് മിനിറ്റ് കഴിഞ്ഞ് രണ്ട് ഗ്ളാസുമായി ജൂലി കിച്ചണിൽ നിന്നും വന്നു. എനിക്കും ഗോപനും അതിനെ തന്നിട്ട് അവള്‍ അതേ കസേരയില്‍ ചെന്നിരുന്നു.

അതോടെ ചർച്ചയും ചൂട് പിടിച്ചു. ഒടുവില്‍ എല്ലാം ഒരു തീരുമാനത്തില്‍ ആയതും ഞങ്ങളുടെ സംസാരം വേറെ കാര്യങ്ങളിലേക്ക് തിരിഞ്ഞു.

അന്നേരം സാന്ദ്ര എഴുനേറ്റ് മുകളില്‍ അവളുടെ റൂമിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന അത്രയും നേരത്ത് ഒരിക്കല്‍ പോലും അവള്‍ എന്റെ മുഖത്ത് നോക്കിയിരുന്നില്ല. പോകുന്ന സമയത്ത് സാന്ദ്ര ദേഷ്യത്തില്‍ എനിക്ക് മുഖം കോട്ടി കാണിച്ചിട്ടാണ് പോയത്.

അമ്മായി അക്കാര്യം ശ്രദ്ധിക്കുകയും ചെയ്തു. ഞങ്ങൾ രണ്ടുപേരും പിണങ്ങി ഇരിക്കുന്നു എന്നും അമ്മായിക്ക് മനസ്സിലായി.

ഉടനെ, നിങ്ങൾ രണ്ടുപേര്‍ക്കും എപ്പോഴും ഇതുതന്നെയാണ് ജോലി എന്നപോലെ അമ്മായി തലയാട്ടി.

പുറത്ത്‌ മഴ തകർത്തു പെയ്തു. സാന്ദ്രയുടെ ഭാഗ്യം... ഇടിവെട്ടൊന്നും ഉണ്ടായില്ല.

പക്ഷേ ഏതു നേരത്തും ഇടിവെട്ട് ഉണ്ടാകുമെന്ന് ഭയന്നത് പോലെ സാന്ദ്ര ഏതാനും മിനിറ്റുകള്‍ കൊണ്ട്‌ ഫ്രെഷായിട്ട് താഴെ വന്നു. എന്നിട്ട് കാര്‍ത്തികയോട് ചേര്‍ന്നിരുന്നു.

സാന്ദ്രയുടെ പേടി അറിയാവുന്ന കാര്‍ത്തിക ഒരു കൈ കൊണ്ട്‌ അവളെ ചേര്‍ത്തു പിടിച്ചു.

മഴ തീരുന്നത് വരെ ഞങ്ങൾ കാര്യവും തമാശയും ഒക്കെ പറഞ്ഞിരുന്നു. ഇടക്കിടക്ക് കാര്‍ത്തികയുടെ നോട്ടം എന്റെ മേല്‍ പാളി വീഴുന്നത് ഞാൻ ശ്രദ്ധിച്ചു. ഒടുവില്‍ രാത്രി എട്ടു മണിയോട് അടുത്തപ്പോഴാണ് മഴ തോർന്നത്.

“അടുത്ത മഴ തുടങ്ങുന്നതിന് മുമ്പ്‌ ഞങ്ങൾ ഇറങ്ങട്ടെ...!” ഗോപന്‍ അന്നേരം ധൃതിപിടിച്ച് പറഞ്ഞു.

“കഴിച്ചിട്ട് പോയ മതി.” അമ്മായിയും

💬 Comments

View all comments