0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 7.2K

തീരുമാനിച്ചാല്‍ മതി എന്നും അവർ പറഞ്ഞു.”

“ആണോ..? ശെരി ഞാനൊന്ന് അവനെ വിളിച്ച് കാര്യങ്ങൾ തിരക്കീട്ട് വരാം.” അതും പറഞ്ഞ്‌ ഞാൻ എഴുനേറ്റു.

അപ്പോഴേക്കും ചേട്ടന് ഞാൻ ചായ റെഡിയാക്കാം.” ജൂലിയും എഴുന്നേറ്റു.

“എനിക്ക് ഒരു ചായ കൂടി വേണം.” ഗോപന്‍ ആവശ്യപ്പെട്ടു.

“ഞാൻ എടുക്കാം ഗോപേട്ട.” പറഞ്ഞിട്ട് ജൂലി മറ്റുള്ളവരെ നോക്കി, “വേറെ ആര്‍ക്കേലും ചായ വേണോ...?” അവള്‍ ഓരോ മുഖത്തായി നോക്കി.

ആര്‍ക്കും വേണ്ടെന്ന് തലയാട്ടിയതും ജൂലി പോയി.

ഞാൻ നേരെ റൂമിലേക്ക് വന്നു.

നെല്‍സനെ വിളിച്ച് അവന്റെ അമ്മായിയെ കുറിച്ചു ഞാൻ തിരക്കി.

“എടാ, അമ്മായിക്ക് വൈറൽ ഫീവർ ആണ്‌. പിന്നെ നല്ല തളര്‍ച്ചയും ബോഡി പെയിനും ഉണ്ട്. ഡ്രിപ്പ് ഇട്ടിട്ടുണ്ട്. ബ്ലഡ് ടെസ്റ്റിനും കൊടുത്തിട്ടുണ്ട്. നാളെയും കൂടി നോക്കീട്ട് പോകാം എന്നാ ഡോക്റ്റര്‍ പറഞ്ഞത്.”

അങ്ങനെ കുറെ നേരം കൂടി അവനോട് സംസാരിച്ച ശേഷം ഞാൻ വെച്ചു. എന്നിട്ട് പിന്നെയും ഹാളില്‍ ചെന്ന് ചർച്ചയിൽ കൂടി.

അഞ്ച് മിനിറ്റ് കഴിഞ്ഞ് രണ്ട് ഗ്ളാസുമായി ജൂലി കിച്ചണിൽ നിന്നും വന്നു. എനിക്കും ഗോപനും അതിനെ തന്നിട്ട് അവള്‍ അതേ കസേരയില്‍ ചെന്നിരുന്നു.

അതോടെ ചർച്ചയും ചൂട് പിടിച്ചു. ഒടുവില്‍ എല്ലാം ഒരു തീരുമാനത്തില്‍ ആയതും ഞങ്ങളുടെ സംസാരം വേറെ കാര്യങ്ങളിലേക്ക് തിരിഞ്ഞു.

അന്നേരം സാന്ദ്ര എഴുനേറ്റ് മുകളില്‍ അവളുടെ റൂമിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന അത്രയും നേരത്ത് ഒരിക്കല്‍ പോലും അവള്‍ എന്റെ മുഖത്ത് നോക്കിയിരുന്നില്ല. പോകുന്ന സമയത്ത് സാന്ദ്ര ദേഷ്യത്തില്‍ എനിക്ക് മുഖം കോട്ടി കാണിച്ചിട്ടാണ് പോയത്.

അമ്മായി അക്കാര്യം ശ്രദ്ധിക്കുകയും

💬 Comments

View all comments