0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3404

“ആവശ്യം വരുമ്പോ ചോദിക്കുന്നത് അല്ലേ മര്യാദ...!” അത്രയും പറഞ്ഞിട്ട് അവന്‍ ജൂലിയുടെ തോളത്ത് കൈയിട്ട് പതിയെ ഒരു കൊട്ടും കൂടി അവള്‍ക്ക് കൊടുത്തു. ഉടനെ ജൂലി അവന്റെ ആ കൈയിൽ പതിയെ ഒരു കടി കൊടുത്തിട്ട് ചിരിച്ചു.

അവരുടെ കുസൃതി കണ്ട് ഞങ്ങളും ചിരിച്ചു. പലപ്പോഴും ജൂലിയും ഗോപനും ഇതുപോലെ തമാശക്ക് അടിപിടി കൂടാറുണ്ട്. അതൊക്കെ കണ്ടു ഞങ്ങൾ ചിരിക്കുകയും ചെയ്യും.

അന്നേരം സാന്ദ്ര ചെന്ന് കാറിന്റെ താക്കോലുമായി വന്നു.

“എന്റെ ബൈക്ക് ഇവിടെ തന്നെ ഇരുന്നോട്ടെ.” അതും പറഞ്ഞ്‌ അവന്‍ സാന്ദ്ര നീട്ടിയ താക്കോല്‍ വാങ്ങി.

“എന്നാല്‍ ഞങ്ങൾ ഇറങ്ങുന്നു, ആന്റി...” കാര്‍ത്തിക എന്റെ അമ്മായിയെ നോക്കി യാത്ര പറഞ്ഞു.

ശേഷം മറ്റുള്ളവരോടും യാത്ര പറഞ്ഞിട്ട് അവസാനമായി അവള്‍ എന്നെ നോക്കി.

“പിന്നേ സാമേട്ട, സുമയും നെല്‍സേട്ടന്റെ വാര്‍ഷികത്തിന് കാണിച്ച പോലെ ഒന്നും ഞങ്ങളോട് കാണിക്കരുത്, കേട്ടോ..!!” അവള്‍ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കിയാണ് പറഞ്ഞത്. “ശെരി എന്നാ, ഞങ്ങൾ ഇറങ്ങുന്നു.”

“ശെരിടാ അളിയാ. പിന്നെ കാണാം. നാളെ ഞങ്ങൾ വിനിലയെ ചെന്ന് വിളിക്കാം.” ഗോപന്‍ പറഞ്ഞു. എന്നിട്ട് അവർ രണ്ടുപേരും ഇറങ്ങി.

പുറത്ത്‌ ചെന്ന് അവരെ യാത്രയാക്കിയ ശേഷം ഞാൻ അകത്ത് വന്ന് വാതിൽ കുറ്റിയിട്ടു. ഉടനെ അമ്മായി അവരുടെ റൂമിലേക്ക് പോയി. സാന്ദ്രയും സ്റ്റെപ്പ് കേറി മുകളില്‍ ചെന്ന് മറഞ്ഞു.

എല്ലാവരും പോയ ശേഷം ജൂലി എന്റെ കൈ പിടിച്ചു വലിച്ചതും ഞങ്ങളും നടന്ന് ഞങ്ങടെ റൂമിൽ കേറി.

“നല്ല ക്ഷീണം തോന്നുന്നു, ചേട്ടാ. ഞാൻ കിടന്നോട്ടേ..?” ജൂലി ചോദിച്ചു.

“ശെരി, നി കിടന്നോ... ഞാൻ ഒന്ന് കുളിക്കട്ടെ.” പറഞ്ഞിട്ട് ഞാൻ തോര്‍ത്തും എടുത്ത് ബാത്റൂമിൽ കേറി.

കുളി കഴിഞ്ഞ് തിരികെ വന്നപ്പോ ജൂലി ഗാഢമായ നിദ്രയില്‍ ആണ്ട് കഴിഞ്ഞിരുന്നു. നല്ല തണുപ്പ് കാരണം ബ്ലാങ്കറ്റും മൂടിയാണ് അവൾ ഉറങ്ങിയത്.

എന്റെ മൊബൈലും എടുത്തിട്ട് ഞാനും കിടന്നു.

അല്‍പ്പനേരം യാമിറ ചേച്ചിയോട് സംസാരിക്കാം എന്ന ചിന്തയില്‍ ഞാൻ മെസേജ് ചെയ്തു. ഉടനെ മറുപടിയും വന്നു.

“ഇന്ന്‌ മോൾട കൂടെ അവളുടെ റൂമിലാണ് കിടക്കുന്നത്. സംസാരിക്കാൻ

💬 Comments

View all comments