Chapter Title : സാംസൻ 6 [Eros - God of Lust]
എത്തിയേയുള്ളു.. അകത്ത് കേറും മുമ്പ് നി വിളിക്കുകയും ചെയ്തു.... എന്തുപറ്റി..?”
“ചേട്ടന്റെ മാളിൽ നിന്നും മുന്നൂറ് മീറ്റര്‍ മാറിയുള്ള ഒരു വർക്ക് ഷോപ്പിലാണ് ഞാൻ നില്‍ക്കുന്നത്.. ഭാഗ്യത്തിന് ഇതിന്റെ തൊട്ടടുത്ത് എത്തിയപ്പോൾ ആണ് എന്റെ സ്കൂട്ടിക്ക് എന്തോ പ്രശ്നം കാരണം ഓഫായി പോയത്. എത്ര ട്രൈ ചെയ്തിട്ടും സ്റ്റാര്‍ട്ട് ആവുന്നില്ല. അതുകൊണ്ട് വർക്ക് ഷോപ്പിൽ ശെരിയാക്കാൻ കൊടുത്തു. ഉച്ചയ്ക്ക് തിരികെ കിട്ടുമെന്ന അവർ പറഞ്ഞത്. അതുകൊണ്ട് ചേട്ടന് ബുദ്ധിമുട്ട് ഇല്ലെങ്കില്‍ മാത്രം എന്നെ സ്കൂളില്‍ ഡ്രോപ്പ് ചെയ്യാൻ കഴിയുമോ...?”
“അതിന് ദേവി എന്തിനാ ആ വഴിക്ക് വന്നത്.” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.
കാരണം, ആ വഴിക്കല്ല സാധാരണയായി ദേവി പോകാറുള്ളത്. അതിലെ പോയാൽ പതിനൊന്ന് കിലോമീറ്റര്‍ അധികം ചുറ്റി കറങ്ങേണ്ടി വരും. അല്പമെങ്കിലും ബുദ്ധിയുള്ള ആരും തന്നെ ഇങ്ങനെ ചുറ്റിക്കറങ്ങി പോകില്ല.
“ആതിര ചേച്ചിയെ കാണേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. ചേച്ചിയുടെ വീട്ടില്‍ ചെന്ന് ചേച്ചിയെ കണ്ടിട്ട് ഇറങ്ങിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്.” ദേവി കാര്യം പറഞ്ഞു.
“ഓഹ് അങ്ങനെ...”
പക്ഷേ അവള്‍ ആതിര ചേച്ചിയെ വിളിക്കാതെ എന്തുകൊണ്ട് എന്നെ വിളിച്ചെന്ന് മനസ്സിലായില്ല. എന്റെ ആ സംശയം ഞാൻ ചോദിച്ചുമില്ല. കാരണം ദേവിയെ എന്റെ കൂടെ കിട്ടുന്ന ഈ സാഹചര്യം നഷ്ടപ്പെടുത്താൻ മാത്രം ഞാൻ പൊട്ടനല്ല.
“വെറും രണ്ട് മിനിറ്റ് വെയിറ്റ് ചെയ്യ്, ഞാൻ വരാം.” പറഞ്ഞിട്ട് ഞാൻ കട്ടാക്കി.
ദേവി പറഞ്ഞ വർക്ക് ഷോപ്പ് എനിക്കറിയാം. സത്യത്തിൽ അവിടെ ഉള്ളവരെ പോലും എനിക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം. കാരണം, ഏറ്റവും നല്ല വർക്ക് ഷോപ്പും സർവീസ് സെന്ററും എന്ന കാരണം കൂടാതെ എന്റെ ബൈക്കും കാറും എല്ലാം അവിടെയാണ് ശരിയാക്കാനും സര്‍വീസ് ചെയ്യാനും ഞാൻ സ്ഥിരമായി കൊണ്ടുപോകുന്നത്. വണ്ടിയുടെ ഓയിൽ ഷോപ്പും അവര്‍ക്ക് ഉണ്ട്. കൂടാതെ അതിന്റെ ഓണർ ഗോപന്റെ അകന്ന ബന്ധു കൂടിയാണ്. പിന്നെ ഏഴരക്ക് തുറക്കുന്ന ഏക വർക്ക് ഷോപ്പ് എന്ന ബഹുമതിയും അതിനുണ്ട്.
ഒന്നര മിനിറ്റ് കൊണ്ട് തന്നെ ഞാൻ അവിടേ എത്തി. അവള്‍ അല്‍പ്പം നടന്ന് വർക്ക് ഷോപ്പിൽ നിന്നും മാറിയാണ് നിന്നിരുന്നത്.
💬 Comments
View all comments