0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 7.3K

എങ്ങനെ, എന്റെ മുകളില്‍ കേറുന്നില്ലേ...? “

“യോ.... നാലഞ്ച്‌ ദിവസത്തേക്ക് ഒന്നും ചെയ്യാനുള്ള ശക്തി എനിക്കില്ലേ...! ഇന്നലെ കൊണ്ട്‌ അത്രമാത്രം ഞാൻ അവശയായി തീര്‍ന്നിരുന്നു, സാമേട്ട..”

അതും പറഞ്ഞ്‌ അവള്‍ ചെന്ന് മരുന്നൊക്കെ എടുത്തു കഴിച്ചു. ശേഷം ഞങ്ങൾ ബെഡ്ഡിൽ കേറിയതും ജൂലി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു. അവളുടെ ബോധം നഷ്ടമായി ഉറങ്ങും വരെ ഞങ്ങൾ കെട്ടിപുണർന്ന് ചുംബിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ അവളെ നിദ്ര തഴുകി. സുഖമായി അവള്‍ ചിരിച്ച മുഖത്തോടെ ഉറങ്ങുന്നത് കണ്ട് നേരിയ വിഷമം തോന്നി. ജൂലി അറിയാത്ത എത്രയെത്ര രഹസ്യങ്ങളാണ് എന്റെ ഉള്ളില്‍ മറഞ്ഞു കിടക്കുന്നത്...!!

ഓരോന്നും ഓര്‍ത്തു ഞാൻ കിടന്നപ്പോള്‍ ദേവിയുടെ മെസേജ് വന്നത് കണ്ട് ആവേശത്തോടെ എഴുനേറ്റിരുന്ന് നോക്കി.

“ഇപ്പൊ ഏതെങ്കിലും പരിപാടിയില്‍ ആണോ... അതോ വെറുതെ കിടക്കുവാന്നോ...?”

അവളുടെ ചോദ്യത്തിൽ ഒരു കളിയാക്കലും, പിന്നെ സെക്സിനെ കുറിച്ച് എന്തെങ്കിലും സംസാരിക്കുവാൻ അവള്‍ ആഗ്രഹിക്കുന്നത് പോലത്തെ ഒരു തോന്നലും എനിക്ക് ഉണ്ടായി.

പക്ഷേ എന്റെ തോന്നലുകള്‍ ശെരിയാണെന്ന ഉറപ്പൊന്നും ഇല്ലാത്തത് കൊണ്ട്‌ ചാടിക്കേറി ഡീപ്പായി സംസാരിക്കുന്നത് അബദ്ധമായി തീരും. അതുകൊണ്ട്‌ അവളെ കൂടുതൽ മനസ്സിലാക്കാൻ ഞാൻ തീരുമാനിച്ചു.

“അല്ല, ഇതാരാ... എന്റെ ഭാര്യയോ...?”ഞാൻ കളിയാക്കിയുള്ള റിപ്ലൈ കൊടുത്തു.

“പോ ചേട്ടാ... ഞാൻ വേറെ ഒരാളോട് സംസാരിക്കുന്നതിനെ തെറ്റിദ്ധരിച്ചാലോ എന്ന ഭയം കാരണം ഞാൻ അങ്ങനെ പറഞ്ഞു പോയി.”

ഉടനെ ഞാൻ അവള്‍ക്ക് കോൾ ചെയ്തതും അവള്‍ എടുത്തു.

“അതൊക്കെ പോട്ടെ. പിന്നെ നീ എന്തു പരിപാടി കുറിച്ച ചോദിച്ചത്‌....?” ഞാൻ ചോദിച്ചു.

“ചേട്ടൻ മുമ്പ്‌ പറഞ്ഞ ഭാര്യ ഭർത്താവ്

💬 Comments

View all comments