0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3646

കൊച്ചിന്‍റെ പേടി കാരണം അങ്ങനെ തോന്നിയതാവും.”

അതുകേട്ട് ഞാൻ മനസ്സിൽ ഊറി ചിരിച്ചു. അപ്പോ എന്റെ കൂടെ ബൈക്കില്‍ വരാൻ വേണ്ടിയാണോ അവള്‍ നുണ പറഞ്ഞത്.

അങ്ങനെ എങ്കിൽ ശെരിക്കും അവള്‍ ആതിര ചേച്ചിയുടെ വീട്ടിലും പോയിട്ടുണ്ടാവില്ല. അതൊന്ന് അന്വേഷിക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു.

അന്നേരം ആ പയ്യന്‍ ഓയിലുമായി വന്നു.

“ശെരി ചേട്ടാ, ഞാൻ പോട്ടെ..!”

ഓയില്‍ വാങ്ങിയ കാശും കൊടുത്തിട്ട് ഞാൻ അവിടം വിട്ടു. നേരെ മാളിൽ വന്ന ശേഷം ആതിര ചേച്ചിക്ക് വിളിച്ചു.

“എന്താ സാം... എന്തുപറ്റി.....?” ചേച്ചി അല്‍പ്പം ആശങ്കയോടെ ചോദിച്ചു.

“അല്ല, കുറച്ച് മുമ്പ്‌ ദേവിയും ചേച്ചിയും കൂടി എന്റെ മാളിന് മുന്നിലൂടെ പോകുന്നത് കണ്ടു... ഇതിലെ പോയിട്ടും രണ്ടാളും ഇങ്ങോട്ട് നോക്കുകപോലും ചെയ്തില്ല. അതുകൊണ്ട്‌ ഒരു സംശയം, അത് നിങ്ങൾ തന്നെ ആയിരുന്നോ എന്ന്...!!”

“ഏഹ്... ഞങ്ങൾ രണ്ടുപേരും അതിലെ പോയെന്നോ...?” ചേച്ചി ചിരിച്ചു. “വേറെ ആരെയോ സാം കണ്ടിട്ട് തെറ്റിധരിച്ചതാണ്. ഇന്ന്‌ ഞാൻ പുറത്തിറങ്ങിയതേയില്ല. കഴിഞ്ഞ ആഴ്ചയാണ് അവസാനമായി ഞാൻ ദേവിയെ കണ്ടത് തന്നെ.” ചേച്ചി പിന്നെയും ചിരിച്ചു.

“അപ്പോ എനിക്ക് തോന്നിയതാവും.” ഞാനും ചിരിച്ചു. “പിന്നേ ഞാൻ വിളിച്ച സമയം ചേച്ചി എന്തിനാ പേടിച്ച പോലെ സംസാരിച്ചത്...?”

“നി പെട്ടന്ന് വിളിച്ചപ്പോ.. ഞാൻ കരുതി എന്നെ പിരിച്ചു വിടുന്ന കാര്യം വല്ലതും പറയുമെന്ന്. അതാ പേടിച്ച് പോയത്.” ചേച്ചി അല്‍പ്പം ജാള്യതയോടെ പറഞ്ഞു.

“ചേച്ചിയെ കുറിച്ച് ഇവിടെ എല്ലാവർക്കും നല്ല അഭിപ്രായമാണ്, അതുകൊണ്ട്‌ ചേച്ചിയെ ഒരിക്കലും പിരിച്ചു വിടില്ല. ചേച്ചിക്ക് ഇഷ്ടമുള്ള വരെ ഇവിടെ ജോലി ചെയ്യാം. എന്ന ശെരി ചേച്ചി, ഉച്ചക്ക് കാണാം.” അത്രയും പറഞ്ഞിട്ട് ഞാൻ വച്ചു.

‘എന്റെ ദേവി... എന്തു കളിയാ നി കളിക്കുന്നത്...?’ എന്റെ മനസ്സിൽ ഞാൻ ചോദിച്ചു. ഇന്ന്‌ എന്നോട് രണ്ട് നുണയാണ് അവൾ പറഞ്ഞത്... പക്ഷേ എന്തിന്...? എന്റെ കൂടെ വെറുതെ ബൈക്കില്‍ വരാൻ മാത്രമാണോ...?

ഒന്നും മനസ്സിലായില്ലെങ്കിലും എനിക്കെന്തോ ഭയങ്കര ഉത്സാഹം തോന്നി.

മാളിൽ എങ്ങനെയൊക്കെയോ സമയം ഞാൻ തള്ളിനീക്കി. അങ്ങനെ പതിനൊന്നര ആയതും ഞാൻ ബൈക്കും

💬 Comments

View all comments