0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3809

തുടങ്ങിയത്‌.

അപ്പോ ഞാൻ ചോദിച്ചു, “വിനില നിന്നോട് അതൊക്കെ പറഞ്ഞോ...?”

“അതേ ചേച്ചി തന്നെയാ പറഞ്ഞത്. പക്ഷേ ചേട്ടൻ ചേച്ചിയോട് ഒന്നും ചോദിക്കല്ലേ, പ്ലീസ്.”

ഈ വിനിലക്ക് എന്തുപറ്റി...? ദേവിയോട് എന്തിനാണ് അവൾ ഇതൊക്കെ പറഞ്ഞത്...? എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല.

“പണ്ട്‌ തൊട്ടെ എല്ലാ കാര്യങ്ങളും ഞങ്ങൾ ഷെയർ ചെയ്യുമായിരുന്നു. ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഇല്ല. എന്റെ കാര്യങ്ങളും ചേച്ചിക്ക് നല്ലോണം അറിയാം. അതുപോലെ ചേച്ചിയുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ചേച്ചിയും ഉടനടി എന്നോട് പറയാറുണ്ട്.”

“അപ്പോ നമ്മൾ സംസാരിക്കുന്ന കാര്യങ്ങളും നി വിനിലയോട് പറയാറുണ്ട്, അല്ലേ...?” ഞാൻ ചോദിച്ചു.

“ഇല്ല... ഞാനും ചേട്ടനും സംസാരിക്കുന്ന കാര്യങ്ങൾ ഒന്നും ഞാൻ പറഞ്ഞിട്ടില്ല... പറയുകയും ഇല്ല.”

“അതെന്താ....?” ആശ്വാസത്തോടെ ഞാൻ ചോദിച്ചു.

“ഞാൻ ചേട്ടനോട് പറയാത്ത ചില രഹസ്യങ്ങള്‍ എനിക്കുണ്ട്. അതൊക്കെ ഞാൻ ചേട്ടനോട് പറയാം. പക്ഷേ ആദ്യം ഞാൻ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ചേട്ടൻ സത്യസന്ധമായ മറുപടി തന്നാല്‍ മാത്രമേ ഞാൻ ആ രഹസ്യങ്ങള്‍ പറയൂ.”

“ശെരി.... ചോദിക്ക്.” എന്തായാലും ഇത്രയും അവള്‍ അറിഞ്ഞ സ്ഥിതിക്ക് അവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഞാൻ തീരുമാനിച്ചു... പക്ഷേ മറ്റുള്ളവരെ കുറിച്ചൊന്നും അവളോട് പറയാൻ എനിക്ക് പ്ലാൻ ഇല്ലായിരുന്നു.

“എന്നോട് ചേട്ടന് വെറും ഫ്രണ്ട്ഷിപ്പ് മാത്രമാണോ അതോ വേറെ ഇഷ്ട്ടം എന്തെങ്കിലും ഉണ്ടോ...?”

“ഫ്രണ്ട്ഷിപ്പും ഉണ്ട്... പിന്നെ വേറെ എല്ലാ തരത്തിലുള്ള ഇഷ്ട്ടവും ഉണ്ട്.” ഞാൻ പറഞ്ഞു.

കുറെ നേരം അവൾ മിണ്ടാത്തത് കൊണ്ട്‌ ഞാൻ ചോദിച്ചു, “എന്തേ.., എന്നോട് വെറുപ്പ് തോനുന്നുണ്ടോ..?”

“അയ്യോ എനിക്ക് ചേട്ടനോട് വെറുപ്പൊന്നുമില്ല.”

“അത് നുണ.” ഞാൻ പറഞ്ഞു.

“സത്യമായും വെറുപ്പ് ഇല്ലെന്നെ.”

“ഞാൻ വിശ്വസിക്കില്ല.”

“എന്നാൽ എന്റെ രഹസ്യങ്ങള്‍ ഞാൻ ചേട്ടനോട് പറയാം... അന്നേരം നിങ്ങള്‍ക്ക് എല്ലാം മനസ്സിലാവും.” അവള്‍ നേരിയ ശബ്ദത്തില്‍ പറഞ്ഞു.

“എന്നാൽ പറ, കേട്ടതിന് ശേഷം നോക്കാം...”

“അന്ന് ഞാൻ പറഞ്ഞില്ലേ, എന്റെ ഒരു ബന്ധുവിന് ഒരാളെ ഇഷ്ട്ടം ആണെന്ന്..?” ദേവി അല്‍പ്പം ഭയത്തോടെ ചോദിച്ചു.

“അതേ.. നി പറഞ്ഞത് ഞാൻ ഓര്‍ക്കുന്നു.”

“അങ്ങനെ ഒരു ബന്ധു എനിക്കില്ല.

💬 Comments

View all comments