Chapter Title : സാംസൻ 7 [Eros - God of Lust]
എന്റെ അനിയനും അനിയത്തിക്ക് പോലും എന്നെ വേണ്ട. പോരാത്തതിന് പണ്ടേ ഇതിനൊക്കെ പരിഹാരം കാണാന്‍ ശ്രമിക്കാതെ കുറ്റബോധത്തിൽ മാത്രം ജീവിക്കുന്ന ഒരു അപ്പനും എനിക്കുണ്ട്. അതുകൊണ്ട് അവരൊക്കെ അവരുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ. ആർക്കും ശല്യം ഇല്ലാതെ ഞാനും എന്റെ പാട്ടിന് ജീവിച്ചോളാം. പിന്നെ സ്വത്തിന്റെ കാര്യം — വേണ്ടതിൽ കൂടുതൽ ബാങ്ക് ബാലന്‍സ് എനിക്കുണ്ട്... വസ്തു വകകളും പല ഇടങ്ങളിലായി വാങ്ങിയിട്ടിട്ടുണ്ട്. പിന്നെ മാളിൽ നിന്നും പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ലഭിക്കുന്നുണ്ട്. അത്രയൊക്കെ എനിക്കുമതി. അതുകൊണ്ട് പപ്പയുടെ സ്വത്തുക്കള്‍ എല്ലാം ആ മൂന്ന് മക്കള്‍ക്ക് വീതിച്ചു കൊടുത്താൽ മതി.” ഞാൻ തീര്‍ത്തു പറഞ്ഞു.
അങ്കിള്‍ മുഖം ചുളിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
ഞാൻ തുടർന്നു, “ഒരുപക്ഷേ പപ്പയുടെ സ്വത്തുക്കള്‍ എല്ലാം മൂത്ത മകനായ ഞാൻ അപഹരിച്ച് എടുക്കുമെന്ന ഭയം കാരണമാകാം പണ്ട് മുതലേ ഇളയമ്മയുടെ മനസ്സിൽ എനിക്ക് സ്ഥാനം ലഭിക്കാതെ പോയത്...” എന്റെ സംശയം ഞാൻ പറഞ്ഞതും അങ്കിള്‍ ദേഷ്യത്തില്‍ എന്നെ തുറിച്ചു നോക്കി.
അത് കാര്യമാക്കാതെ ഞാൻ പറഞ്ഞു, “എനിക്ക് എന്റെ പപ്പയുടെ സ്വത്തിൽ നിന്നും ഒരു തരി പോലും വേണ്ടെന്ന് അങ്കിള്‍ ഇളയമ്മയോട് പറയണം.”
അത്രയും പറഞ്ഞിട്ട് ഞാൻ വേഗം വീട്ടില്‍ നിന്നിറങ്ങി.
“എടാ സാം...!!” വിനില വിഷമത്തിൽ വിളിച്ചു. അങ്കിളും ആന്റിയും എന്നോട് എന്തോ പറഞ്ഞു. പക്ഷേ അതൊന്നും ചേച്ചി കൊള്ളാതെ ഞാൻ വേഗം മുറ്റത്തിറങ്ങി എന്റെ ബൈക്കും എടുത്ത് വേഗം വിട്ടു.
എന്റെ നല്ല മൂഡ് പൂര്‍ണമായും നശിച്ച് കഴിഞ്ഞിരുന്നു. സങ്കടവും വേദനയും എന്റെ ഹൃദയത്തെ വേവിച്ച് കൊണ്ടിരുന്നു.
എന്റെ
💬 Comments
View all comments