0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.2K

മാളിലേക്ക് തിരിയുന്ന മൂന്ന് മുക്ക് റോഡ് എത്തിയപ്പോൾ ഞാൻ ബൈക്കിനെ ഒതുക്കി നിർത്തി. ചിലപ്പോ എന്നെ തിരക്കി അങ്കിള്‍ മാളിലേക്ക് വരാൻ സാധ്യതയുണ്ട്.... അങ്കിള്‍നെ എനിക്ക് ഒരുപാട്‌ ഇഷ്ട്ടമാണ്... അങ്കിളോട് തര്‍ക്കിക്കുന്നത് എനിക്ക് ഇഷ്ട്ടം ഇല്ലാത്ത കാര്യവും. പക്ഷേ അങ്കിള്‍ പിന്നെയും എന്നെ കുറ്റപ്പെടുത്തിയാൽ ഞാൻ പിന്നെയും എന്തെങ്കിലും പറഞ്ഞു പോകും.

അതുകൊണ്ട്‌ ഇപ്പോൾ മാളിൽ പോകാൻ എനിക്ക് തോന്നിയില്ല. എങ്ങോട്ട് പോണം എന്നും അറിയില്ലായിരുന്നു. ഒറ്റക്ക് എവിടെയെങ്കിലും ചെന്നിരിക്കാനും എന്റെ മനസ്സ് അനുവദിച്ചില്ല. എനിക്ക് ഭ്രാന്ത് പിടിക്കും.

അപ്പോഴാണ് ഒരു ചിന്ത എന്നില്‍ ഉണ്ടായത്. മനസ്സിൽ ഒരു ലക്ഷ്യവും തെളിഞ്ഞു. ആ ലക്ഷ്യത്തിലേക്ക് ഞാൻ വണ്ടി വിട്ടു.

ഒടുവില്‍ ലക്ഷ്യ സ്ഥലത്ത്‌ എത്തി ബൈക്ക് നിർത്തി ദേവിയുടെ കോമ്പൗണ്ട് ഗേറ്റ് തുറന്നപ്പോള്‍ പുറത്ത്‌ ചെടികള്‍ നനച്ചു കൊണ്ടിരുന്ന ദേവാംഗന ആന്റി ആശ്ചര്യപ്പെട്ടു. നട്ടുച്ച നേരത്ത് ആന്റി ചെടി നനയ്ക്കുന്നത് കണ്ട് ഞാനും ആശ്ചര്യപ്പെട്ടു.

ചിലപ്പോൾ സമയം കളയാന്‍ വേണ്ടി ആയിരിക്കും.

“എടാ സാം മോനെ.... എന്തൊരു അല്‍ഭുതം...!? മനസ്സിൽ നിന്നെ വിചാരിച്ചതേയുള്ളു... അപ്പോഴേക്കും നി ഇവിടെ എത്തിയല്ലോ...!!” ആന്റി ചിരിച്ചു കൊണ്ട്‌ ഹോസ് ഒരു ചെടി മൂട്ടില്‍ ഇട്ടിട്ട് വേഗം ചെന്ന് പൈപ്പ് അടച്ചു.

ഞാൻ ബൈക്ക് അകത്തു കേറ്റി മുറ്റത്ത്‌ നിർത്തി. സന്തോഷ ചിരിയോടെ ആന്റി വേഗം എന്റെ അടുത്തു വന്നു.

“കേറി വായോ... അകത്തിരിക്കാം...” അതും പറഞ്ഞ്‌ ആന്റി എന്റെ തോളില്‍ പതിയെ തട്ടി.

ഞങ്ങൾ ഒരുമിച്ച് അകത്ത് കേറി ഹാളില്‍ ഇരുന്നു.

“മുളകൾ കൊണ്ട്‌ പണിത ഈ കസേരയാണോ നിനക്ക് കൂടുതൽ

💬 Comments

View all comments