0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.2K

തോന്നലുകൾ ആയിരിക്കും.” ആന്റി എന്നെ ആശ്വസിപ്പിക്കാനായി ശ്രമിച്ചു.

“എന്റെ തോന്നലുകള്‍ അല്ല, അതു തന്നെയാണ് സത്യം, ആന്റി.” ഞാൻ തറപ്പിച്ചു പറഞ്ഞു.

“ശെരിക്കും എന്താണ് സംഭവം..?” ആന്റി ചോദിച്ചു. “ആദ്യം നി കാര്യം പറ, അതിനു ശേഷം നമുക്ക് തീരുമാനിക്കാം സത്യവും മിഥ്യയും എല്ലാം...”

ആന്റി ആവശ്യപ്പെട്ടതും അവരോട് ഞാൻ എന്റെ ചെറുപ്പം തൊട്ടുള്ള കാര്യങ്ങളില്‍ നിന്നും തുടങ്ങി.

എല്ലാം കേട്ട ശേഷം ആന്റി തല കുനിച്ചിരുന്ന് ആലോചനയിൽ മുഴുകി. ഏറെനേരം കഴിഞ്ഞാണ് ആന്റി തല ഉയർത്തി നോക്കിയത്.

“ആ കുട്ടികൾ നിന്നോട് സംസാരിക്കുക പോലും ചെയ്യില്ല എന്നത് സത്യം തന്നെയാണോ...?” ആന്റി വിഷമത്തോടെ ചോദിച്ചു.

“ഇളയമ്മയുടെ സ്വന്തം മകളെയും പിന്നേ എന്റെ അച്ഛനില്‍ അവര്‍ക്ക് ഉണ്ടായ എന്റെ അനിയനും അനിയത്തിയേയും എല്ലാം എന്നില്‍ നിന്നും അകറ്റിയാണ് വളർത്തിയത്. പണ്ടു തൊട്ടെ എന്റെ രണ്ട് അനുജത്തി മാരെയും അനിയനെയും തൊടാൻ പോലും ഇളയമ്മ സമ്മതിച്ചിട്ടില്ല. വളരെ ചെറിയ പ്രായത്തിലെ എന്റെ സഹോദരങ്ങളെ ഹോസ്റ്റലില്‍ നിർത്തിയാണ് ഇളയമ്മ പഠിപ്പിച്ചത്. അവധിക്ക് അവർ മൂന്ന്‌ പേരും ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് വരും. രണ്ട് അനുജത്തിയും ഒരു റൂമിലും അനിയന്‍ മറ്റൊരു റൂമിലും പിന്നേ എനിക്ക് വേറെ റൂമും ഉണ്ട്. ഞങ്ങൾ ഒരേ വീട്ടില്‍ ആണെങ്കിലും ആ പിള്ളേര് എന്നില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കും.... ഞാനായിട്ട് അവരുടെ റൂമിൽ ചെന്ന് സംസാരിച്ചാൽ എന്റെ മുഖത്ത് നോക്കാതെ മറുപടി മാത്രം തരും. എന്നെ കുറിച്ച് ഒരു കാര്യവും അവർ അന്വേഷിച്ചിട്ടില്ല, ഇന്നേവരെ. ഞാൻ അവരുടെ റൂമിൽ കേറി ചെല്ലുന്നത് ഇഷ്ട്ടം ഇല്ലാത്തത്

💬 Comments

View all comments