0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.2K

കൊണ്ടാവും പലപ്പോഴും അവർ റൂമും പൂട്ടി ഇരിക്കുന്നത്. കുഞ്ഞു നാൾ തൊട്ടേ ഇങ്ങനെയുള്ള ദുഃഖവും മനക്ലേശം അവജ്ഞയും അനുഭവിച്ചുമാണ് ഞാൻ ജീവിച്ചത്.”

അത്രയും പറഞ്ഞിട്ട് കുറേനേരം എന്റെ നെറ്റി ഞാൻ ഉഴിഞ്ഞു. ആന്റി ദുഃഖത്തോടെ എന്നെ നോക്കിയിരുന്നു.

“എന്റെ വിവാഹം കഴിഞ്ഞ് അവരൊക്കെ രണ്ടുമാസം എന്റെ വീട്ടിലാണ് താമസിച്ചത്. ജൂലിയോട് അവര്‍ക്ക് അടുപ്പം കാണിക്കാൻ കഴിഞ്ഞെങ്കിലും എന്നോട് പഴയത് പോലെ തന്നെയായിരുന്നു. അവർ തിരികെ പോയ ശേഷവും പല പ്രാവശ്യം ഞാൻ ജൂലിയേയും കൂട്ടി അവരുടെ വീട്ടില്‍ പോയിട്ടുണ്ട്.. പക്ഷേ ഞാൻ ചെന്ന ഉടനെ ആ മൂന്ന്‌ പിള്ളാരും ജൂലിയെ നോക്കി ചിരിച്ചിട്ട് അവരുടെ റൂമിൽ കേറി പോകും. ഇളയമ്മ എന്റെ മുഖത്ത് പോലും ശെരിക്കും നോക്കാതെ എന്തെങ്കിലും സംസാരിച്ചു എന്ന് വരുത്തീട്ട് ജൂലിയെ മാത്രം അവരുടെ റൂമിൽ കൂട്ടിക്കൊണ്ട് പോകും.”

അത്രയും പറഞ്ഞിട്ട് വിഷമത്തോടെ തലയാട്ടിയ ശേഷം ഞാൻ തുടർന്നു,,

“ജൂലിയെ അവർ റൂമിൽ കൂട്ടിക്കൊണ്ട് പോയാല്‍ ഞാനും പപ്പയും അവിടെ സംസാരിച്ചിരിക്കും. സത്യത്തിൽ ഞാനാണ് അധികവും എന്റെ അച്ഛനോട് സംസാരിക്കുന്നത്, പപ്പ എല്ലാം കേട്ടു കൊണ്ടിരിക്കും.... വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ വാക്കുകൾ പറയും എന്നല്ലാതെ കൂടുതൽ നേരവും കുറ്റബോധത്തോടെ പപ്പ തലകുനിച്ച് ഇരിക്കാറാണ് പതിവ്.”

“നിന്റെ പപ്പ നിന്നോട് തെറ്റൊന്നും ചെയ്തില്ല, പിന്നെ എന്തിനാണ് കുറ്റബോധം..?!” ആന്റി സംശയത്തോടെ ചോദിച്ചു.

“എന്നെ പ്രസവിച്ച എന്റെ അമ്മക്ക് പോലും എന്നോട് സ്നേഹം ഇല്ലായിരുന്നു. അമ്മയുടെ കാമുകനെ അവര്‍ക്ക് കിട്ടാത്ത ദേഷ്യം എല്ലാം എന്നെ ഉപദ്രവിച്ചാണ് അമ്മ തീർത്തിരുന്നത്.... അച്ഛൻ അതൊന്നും അറിഞ്ഞിരുന്നില്ല. പക്ഷേ എനിക്ക്

💬 Comments

View all comments