0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 4332

മറ്റുള്ളവര്‍ക്കൊക്കെ അവർ ദേഷ്യക്കാരിയും ഗൗരവക്കാരിയും ആയിരിക്കാം. ആണുങ്ങളെ വീട്ടില്‍ നിന്നും ആട്ടിയോട്ടിക്കുന്ന രാക്ഷസി ആയിരിക്കാം. പക്ഷെ എന്റെ മനസ്സിൽ അവർ എന്റെ സ്വന്തം അമ്മയായി കുടിയേറി. അവരുടെ സ്വന്തം മകനായി ഞാനും അവരുടെ മനസില്‍ ഉണ്ട്. ഓടിപ്പോയ എന്റെ സ്വന്തം അമ്മയും... എന്നെ വേണ്ടാത്ത ഇളയമ്മയേയും ഓര്‍ത്ത് ഇപ്പോൾ വിഷമം തോന്നിയില്ല. രക്തബന്ധം ഇല്ലെങ്കിലും മനസ്സിൽ ഒരു അഗാധമായ ബന്ധം ഞങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.... ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം.

സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ടാണ്‌ ഞാൻ ബൈക്ക് ഓടിച്ചത്.

3:40 ഓടെ ഞാൻ മാളിൽ എത്തി. നാല് മണിക്ക് ഞാൻ സാന്ദ്രയെ എടുക്കാൻ ചെന്നു.

മുഖം വീർപ്പിച്ചു കൊണ്ടാണ് അവൾ ബൈക്കില്‍ കേറിയത്. എന്തുകൊണ്ടോ എനിക്ക് ചിരി വന്നു.. പക്ഷേ ഞാൻ അടക്കി വെച്ചു.

ബൈക്കില്‍ കേറിയതും അവള്‍ എന്റെ നെഞ്ചില്‍ ഒരു കൈ കൊണ്ട്‌ ചുറ്റി മുറുകെ പിടിച്ചത്.

അസൂയ മുറ്റിയ ചില പയ്യന്മാരുടെ രൂക്ഷമായ നോട്ടം വകവയ്ക്കാതെ അവിടെ നിന്നും ഞാൻ ബൈക്ക് എടുത്തു.

അല്പ ദൂരെ പോയതും തിരക്ക് ഒഴിഞ്ഞ ഒരിടം വന്നു. അപ്പോൾ സാന്ദ്ര പെട്ടന്ന് എന്റെ വലത് തോളില്‍ മുറുകെ കടിച്ചു.

“അയ്യോ.. അമ്മേ.....” ഞാൻ ഞെളിഞ്ഞു കൊണ്ട്‌ അലറി. ഭാഗ്യത്തിന്‌ ബൈക്കിനെ ഞാൻ ബാലൻസ് ചെയ്ത് പിടിച്ചത് കൊണ്ട്‌ ബൈക്ക് നിയന്ത്രണം വിട്ടില്ല.

“എടി യക്ഷി.... എന്തിനാ എന്നെ കൊല്ലാൻ ശ്രമിച്ചത്‌...?” മിററിൽ നോക്കി ഞാൻ ചോദിച്ചു. എന്നിട്ട് ഇടത് കൈ കൊണ്ട്‌ തോളില്‍ ഞാൻ തിരുമ്മി.

സാന്ദ്ര പൊട്ടിച്ചിരിച്ചു.. പക്ഷേ പെട്ടന്ന് നിർത്തി.

“തോളില്‍ കടിച്ചാൽ ചാവുമോ...?” അവള്‍ ചോദിച്ചു.

“ഞാൻ ചിലപ്പോ ചാവും. എന്തിനാ നി കടിച്ചത്..?”

“രാവിലെ എന്നെ സങ്കടപ്പെട്ടുത്തിയതിന് സോറി ചോദിക്കണം... ഇല്ലെങ്കില്‍ ഞാൻ ഇനിയും കടിക്കും.” വാശി പിടിക്കും പോലെ അവള്‍ പറഞ്ഞത് കേട്ട് ഞാൻ ഉറക്കെ ചിരിച്ചു.

ഉടനെ അവൾ എന്റെ മാറില്‍ നുള്ളി പിടിച്ചു കൊണ്ട്‌ വായ തുറന്ന് നേരത്തെ കടിച്ച അതേ സ്ഥലത്ത്‌ കൊണ്ടു വന്നു.

“അയ്യോ.. ഇനി കടിക്കല്ലേ....” ഞാൻ അലറി. “രാവിലെ നിന്നെ വിഷമിപ്പിച്ചതിന്

💬 Comments

View all comments