0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 4336

നിറഞ്ഞൊഴുകുന്ന സ്നേഹത്തോടെ പുഞ്ചിരിച്ചു. ജോലിയുടെ സ്നേഹവും ശാന്തവും നിഷ്കളങ്കമായ മുഖത്തെ കണ്ടതും എന്റെ മനസ്സ് പെട്ടന്ന് ശാന്തമായി. ഒരു പുഞ്ചിരി താനെ ചുണ്ടില്‍ വിരിഞ്ഞു. അവളുടെ സ്നേഹം ഒരു ഊര്‍ജ്ജമായി എന്നിലേക്ക് പടര്‍ന്ന് ഉള്ളില്‍ സന്തോഷം നിറച്ചു.

അന്നേരം അമ്മായിയും എന്നെ കണ്ടു. അവരും പുഞ്ചിരിച്ചു.

“എന്റെ അമ്മായി, വര്‍ഷങ്ങളായി നടക്കുന്ന നിങ്ങളുടെ ഈ പഠിത്തം ഒരിക്കലും അവസാനിക്കില്ല, അല്ലേ...! ഒന്നിന് പുറകെ ഓരോന്നായി എന്തെങ്കിലും ഒക്കെ പഠിച്ചു കൊണ്ടിരിക്കുവാണല്ലോ..? പഠിത്തം അല്ലെങ്കിൽ എന്തെങ്കിലും റിസര്‍ച്ച്... അതും അല്ലെങ്കിൽ മറ്റ് സ്കൂളുകളും ആയി ബന്ധപ്പെട്ട് എന്തെങ്കിലും ഒക്കെ ചെയ്യും.... അമ്മായിക്ക് മടുപ്പ് തോന്നുന്നില്ലേ...!? പിന്നെ കൂട്ടിന് അമ്മായിയുടെ ഈ ജൂലി ശിങ്കിടിയും.” റൂം നടയില്‍ നിന്നു കൊണ്ട്‌ ഞാൻ പ്രസംഗിച്ചു.

എന്റെ പ്രസംഗം കേട്ട് അമ്മായിയും ജൂലിയും മിഴിച്ചിരിക്കുകയാണ് ചെയ്തത്.

“ചേട്ടൻ ഒന്ന് പോയേ..! വെറുതെ ഞങ്ങളെ കളിയാക്കുകയൊന്നും വേണ്ട... ഇതിന്റെയൊക്കെ ത്രില്ല് ചേട്ടന് മനസ്സിലാവില്ല.” ജൂലി കൊഞ്ഞനം കുത്തി കാണിച്ചു.

“ഇതൊക്കെ തന്നെയാ എന്റെ സ്വപ്നങ്ങള്‍. പഠിപ്പും പഠിപ്പിക്കലും റിസര്‍ച്ചുമായി ജീവിക്കണം. എന്റെ ശിഷ്ട കാലവും ഇങ്ങനെ തന്നെ എനിക്ക് ജീവിക്കണം.” അമ്മായി അല്‍പ്പം സീരിയസ്സായി പറഞ്ഞിട്ട് പിന്നെയും പുഞ്ചിരിച്ചു.

“ശെരി..ശെരി... ഞാൻ പോയേക്കാം, നിങ്ങൾ പഠിക്കുകയോ മാറിമാറി പഠിപ്പിക്കുകയോ എന്തു വേണേലും ചെയ്തോളൂ. അമ്മായിയുടെ ശിഷ്ട കാലമത്രയും നഷ്ടബോധം ഇല്ലാതെ ജീവിച്ചാൽ മാത്രം എനിക്ക് മതി.” കൈകൂപ്പി കാണിച്ചിട്ട് ഞാൻ എന്റെ റൂമിൽ പോയി.

കുളി കഴിഞ്ഞ് ഞാൻ നേരെ ഹാളിലേക്ക് ചെന്നു. അവിടെ സാന്ദ്രയെ കണ്ടില്ല. ഞാൻ നേരെ അടുക്കളയില്‍ ചെന്ന് ചായ ഉണ്ടാക്കാൻ തുടങ്ങിയ നേരം സാന്ദ്രയും കിച്ചനിൽ കേറി വന്നു.

അവളുടെ വേഷം കണ്ടു ഞാൻ വായ പൊളിച്ചു പോയി. സ്ലീവ് ലെസ് ടീഷര്‍ട്ടും തുട വരെയുള്ള ഷോട്സും ആയിരുന്നു അവളുടെ വേഷം. പക്ഷേ അതിനെ കണ്ടിട്ട് പുതിയ ഡ്രെസ്സ് ആണെന്ന് തോന്നിയില്ല.

“എന്നു മുതലേ ഇങ്ങനത്തെ ഡ്രെസ്സ് ഒക്കെ ഇടാന്‍ തുടങ്ങിയത്‌...?” കണ്ണു നിറയെ അവളുടെ കൊതിപ്പിക്കുന്ന ശരീര ഭംഗിയെ ആസ്വദിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

എന്റെ ആസ്വാദനം കണ്ടിട്ട്

💬 Comments

View all comments