0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 4335

കൊണ്ടിരിക്കുന്നു. അത് കാരണമാണ് നി ഇത്ര ആഴത്തില്‍ വീണു പോയത്. അതുകൊണ്ടല്ലേ കരകയറാന്‍ കഴിയാതെ നശിക്കാൻ നി തീരുമാനിച്ചത്‌..? അതുകൊണ്ടല്ലേ വേറെ ആരെയും കെട്ടില്ല എന്ന് ശാഠ്യം പിടിക്കുന്നത്...?” ഞാൻ കലിയിൽ തുള്ളി.

പക്ഷേ അവള്‍ മിണ്ടിയില്ല.

“നല്ലോരു ആളെ വിവാഹം കഴിച്ച് നല്ലോരു കുടുംബമായി ജീവിക്കേണ്ട നിന്റെ ജീവിതത്തെ ഞാൻ തകർത്തു. എന്റെ തെറ്റുകള്‍ കാരണം നി ആരെയും വിവാഹം കഴിക്കില്ല എന്ന് വാശി പിടിക്കുന്നത് കാരണം എന്റെ വേദനയും എന്റെ നിസ്സഹായാവസ്ഥയും എനിക്കേയറിയൂ... അതൊക്കെ ചിന്തിക്കുമ്പോൾ എല്ലാം ഞാൻ ഒരു ശപിക്കപ്പെട്ട ജന്തുവായിട്ടാണ് എനിക്ക് സ്വയം തോന്നിയിട്ടുള്ളത്. പക്ഷേ എന്റെ തെറ്റുകൾ കാരണം വിവാഹ ജീവിതം ഉപേക്ഷിച്ച് നി കന്യാസ്ത്രീയാകുന്ന കാര്യങ്ങൾ വരെ ചിന്തിക്കുന്നെന്ന് അറിഞ്ഞപ്പോ.... എന്റെ.. എന്റെ വേദന എന്താണെന്ന് നിനക്ക് മനസ്സിലാവില്ല, സാന്ദ്ര. ഏത് അഗ്നിയില്‍ എന്നെ ജീവനോടെ ദഹിപ്പിച്ചാലും എന്റെ പാപവും എന്നെ ഏറ്റ ശാപവും തീരില്ല.”

“ചേട്ടാ ഞാൻ... ഞാൻ—” പക്ഷേ ഒന്നും പറയാനാവാതെ എന്റെ പിന്നില്‍ മുഖം അമർത്തി അവള്‍ നിശബ്ദയായി കരയുന്നത് എനിക്കറിയാൻ കഴിഞ്ഞു.

അവൾ കരഞ്ഞു തീരട്ടെ എന്നു കരുതി ഞാൻ വളരെ സ്ലോ ആയിട്ടാണ് ഓടിച്ചത്. എന്റെ മനസ്സിലും വലിയൊരു യുദ്ധം തന്നെ അരങ്ങേറി കൊണ്ടിരുന്നു.

ഒടുവില്‍ ഏറെകുറെ വീടിനടുത്ത് വന്നതും അവള്‍ മുഖം തുടച്ച് നേരെ ഇരുന്നു.

ബൈക്കില്‍ നിന്നിറങ്ങിയതും അവള്‍ വേഗം നടന്ന് വീട്ടില്‍ കേറി. ഭാരിച്ച മനസ്സോടെ ഞാനും ചെന്നു കേറി.

ഹാളില്‍ ആരും ഇല്ലായിരുന്നു. ഞാൻ എന്റെ റൂം ലക്ഷ്യം വച്ചു നടന്നു. ആദ്യം അമ്മായിയുടെ റൂമിന് മുന്നില്‍ വന്നതും അകത്തു നിന്നും അമ്മായിയും ജൂലിയും സംസാരിക്കുന്ന നേരിയ ശബ്ദം കേട്ട് എത്തി നോക്കി.

കട്ടിലിനടുത്ത് അമ്മായിയുടെ വലിയ സ്റ്റഡി ടേബിള്‍ വലിച്ചിട്ടിട്ടുണ്ട്. അതിൽ ലാപ്ടോപ്പും വച്ച് രണ്ടുപേരും ബെഡ്ഡിലിരുന്ന് ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരുന്നു. അമ്മായിയുടെ തന്നെ ഒരു ചെറിയ സ്കേനും പ്രിന്റും ചെയ്യുന്ന വയർലെസ് സ്കാനറും ഉണ്ടായിരുന്നു. അതുകൂടാതെ ടേബിളില്‍ കുറെ കട്ടിയുള്ള ബുക്സും കുറെ പേപ്പറും എല്ലാം നിരത്തി വച്ചിരുന്നു.

എന്നെ കണ്ടതും ജൂലി

💬 Comments

View all comments