Chapter Title : സാംസൻ 7 [Eros - God of Lust]
വന്നു.
“നിങ്ങൾ ആ ‘യൂണിക്കോൺ മാൾ’ ഓണർ അല്ലേ..?” ആ പെണ്ണ് ചുണ്ടില്‍ വിരൽ തട്ടി എന്തോ ആലോചിക്കും പോലെ ചോദിച്ചു.”
ആണെന്ന് ഞാൻ തലയാട്ടി.
“ശെരിക്കും തലചുറ്റ് മാറിയോ..?” അവള്‍ ആശങ്കയോടെ ചോദിച്ചു. “നിങ്ങള്‍ രണ്ടുപേരെയും കാറിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. എന്റെ ഹസ്ബന്‍ഡ് നിങ്ങടെ ബൈക്കുമായി പിന്നാലെ വന്നോളും..”
“ചോദിച്ചതിന് നന്ദിയുണ്ട് ചേച്ചി, പക്ഷേ ഇപ്പൊ എനിക്ക് കുഴപ്പമില്ല. എനിക്ക് ഓടിക്കാന്‍ കഴിയും. ഇനി വെറും പത്ത് മിനിറ്റ് പോയാൽ വീടെത്തും.” അവളുടെ സഹായം ഞാൻ പുഞ്ചിരിയോടെ നിരസിച്ചു.
ശേഷം അവർ മൂന്ന് പേര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞിട്ട് ഞാനും സാന്ദ്രയും അവിടം വിട്ടു.
“ഇനി ഇങ്ങനെയൊക്കെ എന്നോട് സംസാരിച്ചാൽ നിന്റെ ചെവിക്കല്ല് ഞാൻ തകർക്കും.” ക്രോധം നിറഞ്ഞ വാക്കുകൾ എന്റെ വായില്‍ നിന്നും വീണു.
എന്റെ കോപം കണ്ട് സാന്ദ്ര ഭയന്നു. ആദ്യമായിട്ടാണ് ഞാൻ ഇത്ര ദേഷ്യത്തില്‍ ഇത്തരം വാക്കുകൾ അവളോട് പ്രയോഗിച്ചത്.
പക്ഷേ രണ്ട് മിനിറ്റ് കഴിഞ്ഞ് അവള്‍ ചോദിച്ചു, “കന്യാസ്ത്രീ ആവുന്നത് തെറ്റാണോ..? അവർ എന്താ ചീത്തയാണോ...?” അവള്‍ നീരസം പ്രകടിപ്പിച്ചു.
എനിക്ക് ദേഷ്യവും സങ്കടവും ഉള്ളില്‍ നുരഞ്ഞുയർന്നു.
“അവർ ചീത്തയും അല്ല.. അത് തെറ്റും അല്ല, സാന്ദ്ര. പക്ഷേ നിന്റെ മനസ്സ് എനിക്കറിയാം. നിന്റെ സ്നേഹം തെറ്റായ ഒരു വ്യക്തിയോട് തോന്നി പോയ ഒറ്റ കാരണം കൊണ്ടും, പിന്നെ ആ നശിച്ച മൈരന്റെ കൂടെ നിനക്കൊരു ജീവിതം ഉണ്ടാവില്ല എന്ന കാരണം കൊണ്ടുമാണ് നി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.” പല്ല് ഞെരിച്ചു പിടിച്ച് കൊണ്ട് പല്ലുകള്‍ക്കിടയിലൂടെ യാണ് എന്റെ വാക്കുകൾ തെറിച്ചത്.
“എന്തിനാ ചേട്ടന്‍ സ്വയം ചീത്ത പറയുന്നേ.....?” നല്ല വിഷമത്തിൽ അവള്‍ ചോദിച്ചു. “ഞാൻ —”
“വേണ്ട, നീ ഒന്നും പറയേണ്ട. സത്യത്തിൽ തെറ്റുക്കാരൻ ഞാനാണ്... എന്റെ നശിച്ച സ്വഭാവം കാരണം ഞാൻ നിന്നോട് അതിക്രമങ്ങൾ പലതും ചെയ്തു പോയി.. ഭാര്യയുടെ അനിയത്തി എന്നതിലുപരി കാമുകിയോടെന്ന പോലെ സ്നേഹിക്കുകയും പെരുമാറുകയും ചെയ്തുപോയി.... അതുകൊണ്ട് നീയും അറിയാതെ എന്നോട് അടുത്തുപോയി, ഞാനും അതിനെ മുതലെടുത്ത് നിന്നോട് കൂടുതൽ ഓരോന്നും കാണിച്ചു
💬 Comments
View all comments