0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.4K

പക്ഷെ എന്നെ അവള്‍ മൈന്റ് ചെയ്യാതെ കഴിച്ചു. ഞങ്ങൾ കഴിച്ചു കഴിഞ്ഞതും കൈ കഴുകാൻ ചെന്നു. ഞാൻ വേഗം കൈ കഴുകി പുറത്ത്‌ ചെന്ന് ബില്ല്‌ പേ ചെയ്തു.

അവള്‍ ഒന്നും പറഞ്ഞില്ല. നേരെ പുറത്തിറങ്ങി അവളുടെ സ്കൂട്ടിയിൽ കേറി തിരിഞ്ഞുപോലും നോക്കാതെ അവളുടെ പാട്ടിന്‌ പോയി.

എനിക്ക് നല്ല സങ്കടമുണ്ടായി. കുറെ നേരം അവിടെതന്നെ ഞാൻ നിന്നു. ഒരുപാട്‌ വട്ടം ദേവിക്ക് കോൾ ചെയ്തെങ്കിലും അവള്‍ എടുത്തില്ല. അവള്‍ തിരികെ വന്നതുമില്ല. അര മണിക്കൂര്‍ കൂടി ഞാൻ അവിടെതന്നെ നിന്നു. ഒടുവില്‍ ഒരു ഓട്ടോ പിടിച്ചാണ് ഞാൻ മാളിലെത്തിയത്.

എന്റെ മണ്ടത്തരം കാരണം ദേവിയുമായുള്ള ബന്ധം ഇതോടെ അവസാനിച്ചു എന്ന് മനസ്സിലായി. എന്റെ വിവരമില്ലായ്മയെ പഴിച്ചു കൊണ്ട്‌ എന്റെ ഓഫീസിൽ ഞാൻ ഇരുന്നു. മണിക്കൂറുകൾ കടന്നുപോയി.

ഒടുവില്‍ ജൂലിയുടെ കോൾ വന്നപ്പോഴാണ് സമയം നോക്കിയത്‌. അഞ്ച് മണി കഴിഞ്ഞിരുന്നത് കണ്ടു ഞെട്ടി.

ജൂലിയുടെ കോൾ ഞാൻ എടുത്തു.

“ചേട്ടൻ എവിടെയാ...?” അവള്‍ ചോദിച്ചു.

“മാളിൽ ഉണ്ട്.”

“ഗോപന്‍ ചേട്ടന്റെ വിവാഹ വാര്‍ഷികം ആണെന്ന് ചേട്ടൻ മറന്നോ.....?”

“യേയ്.. മറന്നിട്ടില്ല. ആറ് മണിക്കല്ലെ, ഞാൻ ദാ ഇറങ്ങി.”

“പിന്നേ ചേട്ടാ, ചേട്ടൻ പോയ ശേഷം വിനില ചേച്ചിയും അങ്കിളും ആന്റിയും എല്ലാം നമ്മുടെ വീട്ടിലേക്ക് വന്നതായിരുന്നു. ഇപ്പോഴും ഇവിടെതന്നെ ഉണ്ട്. നമ്മുടെ കാര്‍ ഗോപന്‍ ചേട്ടൻ കൊണ്ടുപോയത് കാരണം ഞങ്ങളും വിനില ചേച്ചിയുടെ കൂടെ പോകുവാ, കേട്ടോ. ചേട്ടൻ വീട്ടില്‍ വന്ന് ഫ്രെഷായിട്ട് വേഗം ഗോപന്‍ ചേട്ടന്റെ വീട്ടിലേക്ക് വന്നോളൂ.”

“ശെരി നിങ്ങൾ അങ്കിളിന്റെ കൂടെ പൊയ്ക്കോളൂ

💬 Comments

View all comments