Chapter Title : സാംസൻ 7 [Eros - God of Lust]
പറഞ്ഞിട്ട് അവരുടെ ബെഡ്റൂമിലേക്ക് നടന്നു. ഞാനും പിന്നാലെ പോയി.
അങ്ങനെ ലുങ്കിയും ഒരു ടീ ഷര്‍ട്ടും കാര്‍ത്തിക എനിക്ക് തന്നിട്ട് മിണ്ടാതെ പുറത്തു പോയി. അതിൽ ഞാൻ മാറിയിട്ട് നേരെ ഹാളില്‍ വന്നപ്പോ മദ്യക്കുപ്പിയും വെള്ളവും ഗ്ളാസും പിന്നേ കഴിക്കാനുള്ള ഐറ്റംസ് എല്ലാം ഹാളില്‍ തയ്യാറാക്കി വച്ചിരുന്നു.
“എനിക്ക് തല വേദനിക്കുന്നു. ഞാൻ കിടക്കാന്‍ പോകുവാ.” സുമ പറഞ്ഞു.
“എനിക്ക് നല്ല ക്ഷീണം, ഞാനും ഉറങ്ങാൻ പോകുന്നു.” കാര്‍ത്തികയും പറഞ്ഞു.
“ശെരി, നിങ്ങൾ പോയി കിടന്നോ.” നെല്‍സനും ഗോപനും ഒറ്റ സ്വരത്തില്‍ പറഞ്ഞു.
അപ്പോൾ അവർ രണ്ടുപേരും രണ്ട് റൂമിലായി കേറി പോയി. അതിനുശേഷം നെല്‍സന്‍ മൂന്ന് ഗ്ളാസിലായി മദ്യം പകര്‍ന്നു. പക്ഷേ ബോധം ഇല്ലാത്തത് കൊണ്ട് അവന്റെ കൈ നല്ലത് പോലെ വിറച്ചു... മദ്യം പകുതിയും താഴെയാണ് അവന്‍ ഒഴിച്ചത്.
“ഒരു ബോധവും ഇല്ല, എന്നിട്ടും നിർത്താൻ വയ്യാ, അല്ലേ...?” ഒരു ചിരിയോടെ ഞാൻ ചോദിച്ചു.
“ഇവിടെ താ, ഞാൻ ഒഴിക്കാം..” ഗോപന്‍ അവന്റെ കൈയിൽ നിന്നും കുപ്പി വാങ്ങിച്ചു പിടിച്ചു. പക്ഷേ അവനും പുറത്താണ് ഒഴിച്ചത്.
അവസാനം ഞാനാണ് കുപ്പി വാങ്ങി മൂന്ന് ഗ്ളാസിലായി പകര്‍ന്നത്. ശേഷം ഞങ്ങൾ ചിയേഴ്സ് പറഞ്ഞു.
വേണ്ടാ വെറുപ്പോടെ ഞാൻ അതിനെ കൈയിൽ വെറുതെ വെച്ചിരുന്നു.... കുടിച്ചില്ല. പക്ഷേ അവർ രണ്ടു പേരും ഒറ്റ എടുപ്പിൽ കുടിച്ചു തീര്‍ത്തിട്ട് ഗ്ളാസ് താഴെ വച്ചു.
“ഒന്നും കൂടെ ഒഴിക്കളിയ...” ഇറച്ചി കഷണങ്ങള്‍ എടുത്ത് തിന്നു കൊണ്ട് ഗോപന്‍ കുഴഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“എ....നിക്ക് മ...തി...” അത്രയും പറഞ്ഞിട്ട് നെല്‍സന്‍ ഇരുന്ന
💬 Comments
View all comments