0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.4K

കുടിച്ചിട്ട് എനിക്ക് എന്തോ മനം പുരട്ടുന്നത് പോലെ... തലയും കറങ്ങുന്നു. എനിക്ക് റെസ്റ്റ് വേണം ഗോപേട്ട...” ജൂലി സ്വന്തം നെറ്റി ഉഴിഞ്ഞു കൊണ്ട്‌ അവനെ അറിയിച്ചു.

“എന്തായാലും നിങ്ങൾ രണ്ടിന്റെയും നല്ല ബോധം ഇപ്പോഴേ നശിച്ചു കഴിഞ്ഞു. എഴുനേറ്റ് നിൽക്കാൻ പോലും നിങ്ങള്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട്‌ ഇനിയും കുടിക്കാതെ രണ്ടും കിടന്നുറങ്ങിക്കൊ... ഞാനും പോകുന്നു.” ഒടുവില്‍ ഞാനും എഴുന്നേറ്റു.

“എടാ കള്ള പന്നി... അങ്ങനെ അങ്ങ് പോയാല്‍ നിന്നെ ഞാൻ കൊല്ലും. നമ്മള്‍ ത്രിമൂര്‍ത്തികളുടെ ആഘോഷം ഇനിയുമാണ് തുടങ്ങാൻ പോകുന്നത്.” ഗോപന്‍ എന്റെ കൈയിൽ മുറുകെ പിടിച്ചു വച്ചു.

“നിങ്ങൾ പൊയ്ക്കോളു... സാമിനെ ഞായറാഴ്ച ഉച്ച കഴിഞ്ഞ് വിട്ടേക്കാം. അതുവരെ ഇവിടെ ഞങ്ങൾ മൂന്നും അടിച്ചു പൊളിക്കും.” നെല്‍സന്‍ ജൂലിയെ നോക്കി തീര്‍ത്തു പറഞ്ഞു.

“എടാ... ഇപ്പോഴേ നിങ്ങൾ ഓവറാണ്... ഇനിയും നിങ്ങള്‍ക്ക് ശരിയാവില്ല. പിന്നൊരു ദിവസം നമുക്ക് കൂടാം.” ഞാൻ അവിടുന്ന് ഊരാൻ ശ്രമിച്ചു.

പക്ഷേ അവന്മാർ സമ്മതിച്ചില്ല.

“എന്തായാലും ഇത്രയും ആയി. ഈ പാര്‍ട്ടിയില്‍ ബെസ്റ്റ് ഫ്രണ്ട് ആയ നിങ്ങൾ മൂന്നുപേരും ഒരുമിച്ച് കൂടാതെ പിരിയുന്നത് ഒട്ടും ശെരിയല്ല.” കാര്‍ത്തിക എന്നോട് പറഞ്ഞു.

അതും കൂട്ടി കേട്ടപ്പോ ജൂലി പറഞ്ഞു, “കാര്‍ത്തിക പറഞ്ഞത് ശെരിയാണ്. സാമേട്ടൻ അവരുടെ കൂടെ കൂടിക്കൊ. ഇവിടെ നിങ്ങൾ മൂന്നും അടിച്ചു പൊളിച്ച് ഞായറാഴ്‌ച വന്നാല്‍ മതി.”

ശേഷം ഞങ്ങളോട് യാത്രയും പറഞ്ഞ്‌ അവരൊക്കെ പോയി. അവസാനം വരെ സാന്ദ്ര എന്നെ മൈന്റ് ചെയ്യാത്തത് എന്നെ ശെരിക്കും വിഷമിപ്പിച്ചു.

“ശെരി ചേട്ടൻ വരൂ... ഞാൻ ലുങ്കി എടുത്തു തരാം.” കാര്‍ത്തിക

💬 Comments

View all comments