Chapter Title : സാംസൻ 7 [Eros - God of Lust]
കേട്ട് ആന്‍റിയും വിനിലയും അകത്ത് നിന്നും പൂമുഖത്തേക്ക് വന്നു.
ആന്റിയും വിനില യും എന്നെ കണ്ട ഉടനെ പുഞ്ചിരിച്ചു. അങ്കിളിന്റെ മുഖത്ത് മാത്രം എന്തോ ഗൗരവം.... എന്നോട് എന്തോ സീരിയസ്സായി പറയാൻ ഉണ്ടെങ്കിൽ മാത്രം കാണാറുള്ള ഗൗരവം ആയിരുന്നു അത്.
“ആഹാ... തേടിയ പന്നി വീട്ടില്‍ എത്തി...!!” അങ്കിള്‍ പറഞ്ഞിട്ട് മുഖത്തിലെ ഗൗരവം കളഞ്ഞിട്ട് ഉറക്കെ ചിരിച്ചു.
“തേടിയ വള്ളി കാലില്‍ ചുറ്റി, എന്നല്ലേ...?” ബൈക്കില്‍ നിന്നിറങ്ങി പൂമുഖത്തേക്ക് കേറുന്നതിനിടെ തല ചൊറിഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു.
“നിനക്ക് പന്നിയേ ചേരൂ...!” അങ്കിള്‍ അല്‍പ്പം കാര്യമായി പറഞ്ഞു, “നിന്നെ വന്നു കാണാന്‍ വേണ്ടി ഞാൻ ഇറങ്ങുവായിരുന്നു. ആദ്യം അകത്ത് കേറ് ചിലതൊക്കെ നമുക്ക് ചർച്ച ചെയ്യാനുണ്ട്.”
അങ്കിള്‍ അങ്ങനെ പറഞ്ഞതും എന്റെ ഉള്ളൊന്ന് പിടഞ്ഞു. എന്റെ മിഴികള്‍ താനോ വിനിലയിലേക്ക് നീങ്ങി. നമ്മുടെ കാര്യം അങ്കിള്‍ അറിഞ്ഞോ..? എന്ന ചോദ്യം മനസ്സിലാക്കിയ വിനില പുഞ്ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. അപ്പോഴാണ് ആശ്വാസമായത്.
“എത്ര ദിവസം ആയടാ ഞങ്ങൾ വന്നിട്ട്, ഇപ്പോഴാണോ ഇങ്ങോട്ട് വരാനുള്ള സമയം കിട്ടിയത്...?” ഞങ്ങൾ എല്ലാവരും ഹാളില്‍ ചെന്നിരുന്നതും ആന്റി ചോദിച്ചു.
അങ്കിളും ആന്റിയും സോഫയിൽ ഇരുന്നു. ഞാൻ അവര്‍ക്ക് എതിരെയുള്ള കുഷൻ ചെയറിലും. ചായ വേണ്ടെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ വിനില ചായ എടുക്കാൻ പോയി.
“അതിന് നിങ്ങൾ വന്നിട്ട് രണ്ട് ദിവസം പോലും ആയില്ലല്ലോ..?” ഞാൻ ആന്റിയെ നോക്കി ചിരിച്ചു.
“അത്രയും പോരെ...?” ആന്റി ചോദിച്ചു.
“മതി.. അത്ര മതി.” ഞാൻ കൈകൂപ്പി. ഉടനെ ആന്റിയും അങ്കിളും ചിരിച്ചു.
അതിനുശേഷം റോമിലെ വിശേഷങ്ങള്‍
💬 Comments
View all comments