0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.2K

ഓരോന്നായി ആന്റി വിശദമായി പറയാൻ തുടങ്ങി... അപ്പോഴേക്കും വിനില എനിക്ക് മാത്രം ചായ കൊണ്ട്‌ തന്നിട്ട് എന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നു.

പിന്നേ ഞങ്ങളുടെ സംസാരം അങ്കിളിന്റെ ബിസിനസ്സ് കുറിച്ചും, എന്റെ ബിസിനസ്സ് കുറിച്ചും, വിനിലയുടെ ഭർത്താവിനെ കുറിച്ചുമായി. അത് കൂടാതെ വിനിലയ്ക്കും ഭർത്താവിനും കുഴപ്പം ഒന്നും ഇല്ലെങ്കിലും അവര്‍ക്ക് രണ്ടാമത്തെ കുഞ്ഞ് കിട്ടാത്തതിനെ കുറിച്ചുള്ള ചര്‍ച്ചയും കേറി വന്നു.

അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് സമയം പോയത് പോലും ഞങ്ങൾ അറിഞ്ഞില്ല.

ഒടുവില്‍ സുമിയുടെ സ്കൂൾ ബസ്സിന്‍റെ ഹോണടി ശബ്ദം കേട്ടപ്പോഴാണ് ഉച്ച ആയെന്ന് പോലും ഞങ്ങൾ അറിഞ്ഞത്.

“ഹായ് സാമങ്കിൾ...!!”

മുറ്റത്ത്‌ എന്റെ ബൈക്ക് കണ്ടത് കൊണ്ട്‌ പുറത്ത്‌ വച്ച് തന്നെ സന്തോഷത്തില്‍ സുമി കൂവി ചിരിച്ചത് ഞങ്ങൾക്ക് കേട്ടു.

“സുമി മോളും അവളുടെ വിവാഹം കഴിഞ്ഞ് പോകുന്നത് വരെ അവളുടെ അമ്മയെ പോലെ നിന്റെ വാലും പിടിച്ചു നടക്കുമെന്ന തോന്നുന്നത്...!!” അങ്കിള്‍ പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു.

“ഇച്ചായന്‍ എന്നതാ ഇതു പറയുന്നേ..? വിനില ഇപ്പോഴും അവന്റെ ശിങ്കിടി തന്നെയല്ലേ..!!” അമ്മായി കളിയാക്കിയത് കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു.

അന്നേരം സുമി ഹാളിന്റെ നടയില്‍ കേറി വന്നു.

“അങ്കിള്‍...!!” ബാഗ് താഴെ ഇട്ടിട്ട് അവള്‍ ചിരിച്ചു കൊണ്ട്‌ ഓടി അടുത്തേക്ക് വന്നതും ചിരിച്ചുകൊണ്ട് അവളെ ഞാൻ തൂക്കിയെടുത്ത് അവളുടെ കവിളൽ ഉമ്മ കൊടുത്തു.

അവളും എനിക്ക് കുറെ ഉമ്മ തന്നിട്ട് എന്റെ തോളില്‍ അവള്‍ മുഖം വച്ച് പതുങ്ങി കിടന്നു. കുറെ കഴിഞ്ഞ് അവളെ എന്റെ മടിയില്‍ ഞാൻ ഇരുത്തി. പക്ഷേ അവള്‍ ഊർന്നിറങ്ങി ആന്റിയുടെ

💬 Comments

View all comments