0%

Chapter Title : സാംസൻ 8 [Eros - God of Lust]

Author : Erosgol Read All Parts 10.2K

വിള്ളൽ സംഭവിക്കുമെന്ന് കരുതിയതല്ല.

എന്താണ് എന്റെ ജീവിതത്തിൽ സംഭവിക്കുന്നത്...? മനസ്സിൽ ഞാൻ സങ്കടപ്പെട്ടു. ഓരോരുത്തരെയായി എന്നോട് പിണക്കി കൊണ്ടിരിക്കുകയാണ്. ദേവി, സാന്ദ്ര, ഇപ്പൊ കാര്‍ത്തികയും ആ കൂട്ടത്തിൽ ആയി. സുമ പോലും കുറ്റബോധം കാരണം എന്റെ മുന്നില്‍ വരുന്നില്ല. എല്ലാം കൈവിട്ടു പോകുന്ന ഒരു ഫീലിംഗ് എന്റെ ഉള്ളില്‍ ജനിച്ചു.

വേദനയില്‍ തലയാട്ടി കൊണ്ട്‌ കൈയിൽ പിടിച്ചിരുന്ന ലുങ്കിയും ടീഷർട്ടും കാര്‍ത്തികയുടെ ബെഡ്ഡിൽ ഇട്ടിട്ട് എന്റെ ഡ്രെസ്സ് എടുത്ത് ഞാൻ അണിഞ്ഞു. ശേഷം നേരെ ഹാളിലേക്ക് നടന്നു.

ശ്രമിച്ചാലും ഗുണമില്ലെന്ന് അറിഞ്ഞിട്ടും കൂടി ഞാൻ ഗോപനും നെല്‍സനേയും ഇണർത്താൻ ശ്രമിച്ചു. അവരോട് യാത്ര പറഞ്ഞിട്ട് ഇവിടെ നിന്നും പോകാനായിരുന്നു പ്ലാൻ.

അവരെ പിടിച്ചു വലിച്ച് ഇരുത്തക വരെ ചെയ്തു നോക്കി. പക്ഷെ ലവലേശം പോലും ബോധം ഇല്ലായിരുന്ന അവർ പിന്നെയും തലയിണയിൽ വീണ് ചുരുണ്ടു കൂടി.

ഫുഡ് പാത്രങ്ങള്‍ ഓരോന്നായി ഡൈനിംഗ് റൂമിലേക്ക് കൊണ്ടുപോകുമ്പോഴും അടുത്തത് എടുക്കാന്‍ തിരികെ കിച്ചനിൽ പോകുന്ന നേരത്തും എല്ലാം എന്റെ വിഫല ശ്രമങ്ങളെ കണ്ടുകൊണ്ടാണ് കാര്‍ത്തിക തലയാട്ടി കൊണ്ട് പോയത്.

“അവർ കിടന്നോട്ടെ, സാമേട്ട. ഉണരില്ലെന്ന് അറിഞ്ഞിട്ടും എന്തിനാ വേണ്ടാത്ത പണിക്ക് പോകുന്നേ...?!” എല്ലാം കൊണ്ട്‌ ഡൈനിംഗ് റൂമിൽ വച്ച ശേഷം കാര്‍ത്തിക ഹാളിലേക്ക് വന്ന് എന്റെ അടുത്ത് നിന്നിട്ട് എളിയിൽ കൈയും കൊടുത്തുകൊണ്ട് പറഞ്ഞു.

എന്നിട്ട് ഞാൻ പോകാൻ തയാറായി നില്‍ക്കുന്നത് കണ്ട് അവളുടെ മുഖത്ത് ഇഷ്ടക്കേട് പടർന്നു. നല്ല സങ്കടവും അവളുടെ മുഖത്ത് നിറഞ്ഞു.

“അല്ല, ഇവര്‍ വെറും തറയില്‍ അല്ലേ കിടക്കുന്നത്. ഇവരെ റൂമിൽ ആക്കിയാൽ ബെഡ്ഡിൽ

💬 Comments

View all comments