0%

Chapter Title : സാംസൻ 8 [Eros - God of Lust]

Author : Erosgol Read All Parts 10.2K

സുഖമായി കിടക്കുമല്ലോ..!! കൂടാതെ ഞാൻ പോകുന്ന കാര്യവും സൂചിപ്പിക്കുകയും ചെയ്യാമല്ലോ...” പറഞ്ഞിട്ട് ഞാൻ പിന്നെയും അവന്മാരെ എണീപ്പിക്കാൻ ശ്രമിച്ചു.

“വേണ്ട ചേട്ടാ, രാവിലെ ഞാനും കുറെ ശ്രമിച്ചു നോക്കിയതാ... പക്ഷേ രണ്ടും ചില്ലറ കുടി ഒന്നുമല്ല ഇന്നലെ നടത്തിയത്. ഇതിനുമുമ്പ് ഇത്രയധികം ഒന്നും അവർ കുടിച്ചിട്ടില്ല, ഈയിടെയായി കുടി അല്‍പ്പം കൂടുന്നുണ്ട്... ഉണരട്ടെ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്.” തലയാട്ടി കടുപ്പിച്ച് പറഞ്ഞ ശേഷം കാര്‍ത്തിക എന്നെ നോക്കി.

അപ്പോൾ അവളുടെ കൂർത്ത് തള്ളിനിന്ന മുലക്കണ്ണുകളിൽ എന്റെ നോട്ടം ചെന്നു. പക്ഷേ അവൾ വഴക്ക് പറയും എന്ന പേടി കാരണം ഞാൻ വേഗം നോട്ടം മാറ്റി. ഉടനെ കാര്‍ത്തിക വേഗം എളിയിൽ നിന്നും കൈകൾ താഴ്ത്തിയിട്ടു.

“ശെരി ചേട്ടൻ വരൂ. നമുക്ക് കഴിക്കാം. അതുകഴിഞ്ഞ്‌ നമ്മൾ മൂന്നുപേരും ചേര്‍ന്ന് അവരെ പൊക്കിയെടുത്ത് റൂമിൽ കൊണ്ട്‌ കിടത്താം.”

“ശെരിയാ... അങ്ങനെ തന്നെ ചെയ്യാം.” ഞാനും സമ്മതിച്ചു. ശേഷം ഞങ്ങൾ കിച്ചനിൽ കേറി ചെന്നു.

അവിടെ സുമ മൂന്ന്‌ ഗ്ളാസിലായി ചായ പകര്‍ന്നു കൊണ്ടിരുന്നതാണ് കണ്ടത്. ഞാൻ കേറി ചെന്നപ്പോൾ സുമ എന്നെ നോക്കാൻ കൂട്ടാക്കിയില്ല... അവളുടെ കൈകൾക്ക് ചെറിയൊരു വിറയലുണ്ടായി. അപ്പോൾ അവള്‍ അവളുടെ ചായയും എടുത്തുകൊണ്ട് ഡൈനിംഗ് റൂമിലേക്ക് തിടുക്കത്തിൽ നടന്നു പോയി. ഞാനും കാര്‍ത്തികയും ഞങ്ങളുടെ ഗ്ലാസ്സും എടുത്തുകൊണ്ട് അവളെ പിന്തുടര്‍ന്നു.

ഡൈനിംഗ് റൂമിൽ ചതുരശ്രാകൃതിയിലുള്ള തീൻമേശയാണ് ഇട്ടിരുന്നത്. ഭംഗിയുള്ള മേശ വിരിപ്പ് അതിനെ അലങ്കരിച്ചിരുന്നു. ചൂടുള്ള ഭക്ഷണ സാധനങ്ങളോടുകൂടിയ പാത്രങ്ങള്‍ വയ്ക്കാനായി ടേബിള്‍ മാറ്റും ഉണ്ടായിരുന്നു. മേശയുടെ നീളമുള്ള ഒരു ഭാഗത്ത് മൂന്ന്‌ പേര്‍ക്ക് ഇരിക്കാനും..

💬 Comments

View all comments