Chapter Title : സാംസൻ 8 [Eros - God of Lust]
അപ്പൊ ഞാനാണ് പൂര്‍ണ ഉത്തരവാദി. പക്ഷേ കഴിഞ്ഞത് കഴിഞ്ഞു, ചേട്ടാ. ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ കാര്‍ത്തിക പറഞ്ഞതും ശെരിയാണ്... നമ്മുടെ ഈ ചുറ്റിക്കളി തുടര്‍ന്നാല്‍ നമ്മൾ എല്ലാവരുടെ ജീവിതവും നശിക്കും. അതുകൊണ്ട് നമുക്ക് ഇനി അങ്ങനെ ഒന്നും വേണ്ട.”
അത്രയും പറഞ്ഞിട്ട് അവൾ മേശപ്പുറത്ത് വിഷമത്തോടെ നോക്കി, അവള്‍ പറഞ്ഞതിനോട് ഞാൻ യോജിക്കില്ലെന്ന് ഭയന്നത് പോലെ.
“കാര്‍ത്തികയും നീയും പറഞ്ഞത് ശെരിയാണ്. ഞാൻ ഇനി നിങ്ങളെ ശല്യം ചെയ്യുമെന്ന പേടി നിങ്ങള്‍ക്ക് വേണ്ട. ഞാൻ കാരണം നിങ്ങളുടെ ജീവിതവും തകരില്ല.”
ഉടനെ സുമയും കാര്‍ത്തികയും പരസ്പരം ഒന്ന് നോക്കിയ ശേഷം എന്റെ മുഖത്ത് നോട്ടം നട്ടു. കുറെ നേരത്തേക്ക് അവരാരും മിണ്ടിയില്ല.
ഒടുവില്‍ സുമ നെടുവീര്‍പ്പിട്ടു കൊണ്ട് പറഞ്ഞു, “ഇരിക്കൂ ചേട്ടാ, നമുക്ക് കഴിക്കാം.”
എനിക്ക് അപ്പോഴാണ് അല്‍പ്പം സമാധാനം കിട്ടിയത്. ഞാൻ ആശ്വാസത്തോടെ അവര്‍ക്ക് എതിര്‍ വശത്താണ് ചെന്നിരുന്നത്.
അവരുടെ നടുക്കുള്ള കസേരയില്‍ ഞാൻ ചെന്ന് ഇരിക്കാത്തത് കൊണ്ട് രണ്ടുപേരും ഒരുപോലെ മുഖം വീർപ്പിച്ചു. പക്ഷേ ഞാൻ അവിടെതന്നെ ഇരുന്നു.
അവസാനം സുമ ഹോട് ബോക്സിൽ നിന്നും ചപ്പാത്തി എടുത്ത് ഞങ്ങൾ മൂന്നുപേരുടെ പ്ലോറ്റിലായി വച്ചു. ഉടനെ കഴിഞ്ഞ ദിവസത്തെ ഇറച്ചി കറിയും ഇന്ന് ഉണ്ടാക്കിയ കുറുമയും ആവശ്യാനുസരണം കാര്‍ത്തിക ഞങ്ങൾക്ക് വിളമ്പി.
ശേഷം ഞങ്ങൾ മിണ്ടാതിരുന്നു കഴിച്ചിട്ട് എഴുന്നേറ്റു.
കഴിച്ച ശേഷം ഞങ്ങൾ മൂന്നുപേരും ചേര്‍ന്ന് നെല്‍സനും ഗോപനയും തൂകി രണ്ട് റൂമിലായി കൊണ്ടു കിടത്തി.
“എനിക്കും റെസ്റ്റ് വേണം... പിന്നെ ഉച്ചക്ക് കഴിക്കാനും എന്നെ വിളിക്കേണ്ട. നല്ല റെസ്റ്റ് എടുത്തിട്ട് ഞാനായിട്ട്
💬 Comments
View all comments