Chapter Title : സാംസൻ 8 [Eros - God of Lust]
പുറത്ത് വാനോളാം.” അത്രയും പറഞ്ഞിട്ട് സുമ അവളുടെ ഭർത്താവിന്റെ കൂടെ റൂം ലോക് ചെയ്തു.
“എന്നാൽ ശെരി.... ഞാൻ ഇറങ്ങുവ....”
അങ്ങനെ ഞാൻ പറഞ്ഞതും എന്നെ തടയണോ വേണ്ടയോ എന്ന് ഏതെങ്കിലും തീരുമാനത്തില്‍ എത്താന്‍ കഴിയാത്തത് പോലെ കാര്‍ത്തിക വിഷമിച്ചു നിന്നു.
അവളുടെ മനസില്‍ ഒരു യുദ്ധം നടക്കുന്നത് ഞാൻ മനസ്സിലാക്കി.. സങ്കടവും ദേഷ്യവും പിന്നേ അപ്പോഴും ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതിന്‍റെ നൊമ്പരവും അവളുടെ മുഖത്ത് നിറഞ്ഞു നിന്നു.
അവസാനം സ്വബോധം നഷ്ടമായത് പോലെ അവള്‍ കണ്ണുംപൂട്ടി അനങ്ങാതെ നിന്നു.
കുറേനേരം ഞാൻ അവളെത്തന്നെ നോക്കിനിന്നു. ശേഷം ഞാൻ പുറത്തേക്ക് നടന്നു. അതൊന്നും അവള്‍ അറിയുക പോലും ചെയ്തില്ല.
എന്റെ ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടാവും.... കാര്‍ത്തിക വെപ്രാളം പിടിച്ചു ഓടി പുറത്തേക്ക് വന്നത് ഞാൻ കണ്ടു.
എന്തൊക്കെയോ പറയാനായി അവള്‍ ശ്രമിച്ചു.. പക്ഷേ വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല. കണ്ണില്‍ ഭയങ്കര വിഷമം നിറഞ്ഞു നില്‍ക്കുന്നതും എനിക്ക് കാണാന്‍ കഴിഞ്ഞു.
ഇനി ഞാൻ കാരണം നിനക്ക് വിഷമം ഉണ്ടാവില്ല എന്ന് ബോധിപ്പിക്കുന്ന പോലെ ഞാൻ ഒന്ന് പുഞ്ചിരിച്ചു... ശേഷം എന്റെ ബൈക്ക് പതിയെ മുന്നോട്ട് നീങ്ങി.
ഇനി കാര്‍ത്തികയും സുമയെ കുറിച്ചും തെറ്റായ രീതിക്ക് പോലും ചിന്തിക്കാൻ പാടില്ലെന്ന് ഞാൻ തീരുമാനിച്ചു.
ശേഷം അവരെ എന്റെ മനസ്സിന്റെ ആഴങ്ങളില്‍ ഞാൻ മറച്ചു പൂഴ്ത്തി വച്ചു. എന്നാൽ അവര്‍ക്ക് പകരം ദേവി എന്റെ മനസ്സിനെ ആക്രമിച്ചു.
ദൈവമേ... എന്തൊരു പരീക്ഷണം ആണിത്...!? ഒരു നിമിഷത്തേക്ക് പോലും ഏതെങ്കിലും പെണ്ണിനെ വിചാരിക്കാതിരിക്കാൻ എനിക്ക്
💬 Comments
View all comments