0%

Chapter Title : സാംസൻ 8 [Eros - God of Lust]

Author : Erosgol Read All Parts 10.2K

എന്റെ കൂട്ടുകാരന്‍റെ വിവാഹ വാര്‍ഷിക പാർട്ടി ഉണ്ടായിരുന്നു, ആന്റി. അതൊക്കെ കഴിഞ്ഞ് അവിടെതന്നെ ഞാൻ കിടന്നു. രാവിലെ വീട്ടില്‍ പോകാനായി ഇറങ്ങിയത.. പക്ഷേ എന്തോ ചിന്തയില്‍ വീട്ടില്‍ പോകുന്നതിന് പകരം എങ്ങനെയോ ഇവിടെ എത്തിപ്പെട്ടു.. സത്യത്തിൽ ഇവിടെ എത്തിയ ശേഷമാണ് ഞാൻ പോലും ബോധവാനായത്...!! അപ്പോഴാണ് അബദ്ധം മനസിലായി വീട്ടില്‍ പോകാനായി ബൈക്ക് തിരിച്ചത്... അന്നേരം ആന്റി വിളിക്കുകയും ചെയ്തു.”

തല ചൊറിഞ്ഞു കൊണ്ട്‌ ഞാൻ പറഞ്ഞതും ആന്റി ചിരിച്ചു.

“അപ്പോ ചുരുക്കി പറഞ്ഞാല്‍ കുടിച്ചു ബോധം ഇല്ലാതെയാണ് നി വണ്ടി ഓടിച്ചത്, അല്ലേ...?” രണ്ട് ഇടുപ്പിലും കൈകൾ കൊടുത്ത് ആന്റി ചൂടായി. ശേഷം സ്വന്തം മക്കളോട് കാണിക്കുന്ന സ്വാതന്ത്ര്യത്തോടെ ആന്റി എന്റെ ചെവിക്ക് പിടിച്ചു തിരുമ്മി, പക്ഷേ എനിക്ക് വേദനിച്ചില്ല.

ആന്റി എന്നോട് കാണിച്ച സ്വാതന്ത്ര്യം കണ്ട് ദേവി അത്ഭുതപ്പെട്ടു. പക്ഷേ ഞാൻ ഒരു കുഞ്ഞിനെ പോലെ ചുണ്ട് കോട്ടി നില്‍ക്കുന്നത് കണ്ടതും ദേവി വായ് പൊത്തി ശബ്ദമില്ലാതെ ചിരിച്ചു.

“എന്റെ പൊന്ന് മൂങ്ങ ആന്റി.... ഞാൻ കുടിച്ചിട്ടൊന്നുമില്ല...” ഞാൻ തമാശയ്ക്ക് മുഖം വീർപ്പിച്ചു.

“മൂങ്ങ ആന്റിയോ...?!” ദേവി അന്തംവിട്ട് അവളുടെ അമ്മായിയെ നോക്കി ചോദിച്ചു. ഉടനെ ആന്റി എന്റെ ചെവി വിട്ടിട്ട് പൊട്ടിച്ചിരിച്ചു.

“എന്റെ ദേവി മോളെ, അന്ന് ഞാൻ ഈ കഴുതയോട് ചിലതൊക്കെ പറഞ്ഞു പോയി. അപ്പോ, കഴിഞ്ഞ ജന്മത്ത് ഞാൻ വവ്വാൽ ആയിരുന്നു എന്നാ അന്ന് ഇവന്‍ കളിയാക്കിയത്... ഇന്ന്‌ ഈ കഴുത എന്നെ മൂങ്ങ എന്ന് വിളിക്കുന്നു.”

ആന്റി പറഞ്ഞത് കേട്ട് ദേവി ചിരിക്കാതിരിക്കാൻ വായ പൊത്തി. പക്ഷേ കഴിയാത്തത്

💬 Comments

View all comments