Chapter Title : സാംസൻ 8 [Eros - God of Lust]
കൊണ്ട് അവള്‍ പൊട്ടിച്ചിരിച്ചു. പെട്ടന്ന് അവള്‍ നിര്‍ത്തുകയും ചെയ്തു.
“ശെരി അമ്മെ.. ഞാൻ ചെന്ന് കുടിക്കാന്‍ എടുക്കാം.” അതും പറഞ്ഞ് അവള്‍ വേഗം അകത്തേക്ക് നടന്നു.
“എനിക്കൊന്നും വേണ്ട.. ഞാൻ കഴിച്ചിട്ടാണ് അവിടുന്ന് ഇറങ്ങിയത്.” പക്ഷേ ദേവി ചെവി കൊള്ളാതെ സ്പീഡ് കൂട്ടി നടന്നു പോയി.
“ശെരി, നി അകത്ത് വാ..” എന്നെ ക്ഷണിച്ച ശേഷം ആന്റിയും അകത്തേക്ക് നടന്നു. ഞാൻ പിന്നാലെയും.
എന്റെ സ്ഥിരം കസേരയായ മുള കസേരയില്‍ അല്ല ഞാൻ ഇരുന്നത്.. സോഫാ സെറ്റിന് എതിരെ കിടന്ന കുഷൻ ചെയറിനെയാണ് സെലക്ട് ചെയ്തത്. കഴിഞ്ഞ രാത്രി സുമ എന്റെ മുതുകും ചന്തിയും ശെരിക്കും മാന്തി പൊളിച്ചിരുന്നത് കൊണ്ടാണ് സോഫ്റ്റായ ഇരുപ്പിടം സെലക്ട് ചെയ്യാൻ കാരണം.
ആന്റി എനിക്ക് എതിരെയുള്ള സോഫയിൽ ഇരുന്നു. അന്നേരം കിങ്ങിണി മൂന്ന് വീലുള്ള ഒരു കുഞ്ഞ് ഇലക്ട്രിക്ക് ബൈക്ക് ഓടിച്ചു ഹാളിലേക്ക് വന്നു. എന്നെ കാണിക്കാനായി നാലഞ്ച് പ്രാവശ്യം എന്നെ വട്ടം ചുറ്റിയാണ് അവള്‍ ഓടിച്ചത്.
അവള്‍ എങ്ങും മുട്ടാതെ വിദഗ്ധമായി ഓടിച്ച് കളിക്കുന്നതിനെ ഞാൻ അദ്ഭുതത്തോടെ നോക്കിയിരുന്നു.
“ബൈക്ക് വാങ്ങിച്ചു കൊടുത്ത് മൂന്ന് ആഴ്ച വരെ അവൾ എല്ലാം ഇടിച്ചു തെറപ്പിച്ചിരുന്നു... അതിനുശേഷമാണ് നന്നായി ഓടിക്കാന്‍ തുടങ്ങിയത്.” ആന്റി കിങ്ങിണിയെ നോക്കി വാത്സല്യപൂർവ്വം പറഞ്ഞു.
“പിന്നേ ദേവിയുടെ മുഖം എന്താ ക്ഷീണിച്ചിരിക്കുന്നത്...? അവള്‍ക്ക് സുഖമില്ലേ..?” ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു.
“കഴിഞ്ഞ ദിവസം അവള്‍ സ്കൂളിൽ നിന്നും വരുമ്പോഴെ മുഖം അങ്ങനെയായിരുന്നു. ചോദിച്ചപ്പോ ഒന്നുമില്ല എന്ന് പറഞ്ഞിട്ട് രാത്രി അവള്‍ പട്ടിണി കിടന്നു... രാവിലെ കുരുവിക്ക് വേണ്ടത്ര
💬 Comments
View all comments