Chapter Title : സാംസൻ 8 [Eros - God of Lust]
കാര്യമായി വേദനിപ്പിക്കാതെ ആണ് അവൾ നുള്ളി പിടിച്ചത്.
“എന്നെ ആ വൃത്തികെട്ട സ്ഥലത്ത് കൊണ്ടുപോയി കാട്ടിക്കൂട്ടിയത് പോര, അല്ലേ...? ഇപ്പൊ ഒരു കൂസലുമില്ലാതെ എന്നോട് തന്നെ എന്നെ കേറി പിടിച്ചോട്ടേ എന്ന് അനുവാദവും ചോദിക്കുന്നു..!!?” അവള്‍ ദേഷ്യത്തില്‍, പക്ഷേ ശബ്ദം താഴ്ത്തി, ചോദിച്ചു.
എന്നിട്ട് അല്‍പ്പം ശക്തിയില്‍ രണ്ട് കവിളും നുള്ളിയിട്ട് അവള്‍ എന്നെ വിട്ടു. പക്ഷേ എനിക്ക് വേദന ഒന്നും എടുത്തില്ല.
“അതുശരി, ഇപ്പൊ പൈങ്കിളി റസ്റ്റോറന്റ് വൃത്തികെട്ട സ്ഥലമായി, അല്ലേ..? പക്ഷേ നീയല്ലേ എന്നെ അവിടെ കൂട്ടിക്കൊണ്ടു പോയത്..?” ഞാൻ ചോദിച്ചു.
അപ്പോൾ ദേവി എന്നെ തുറിച്ചുനോക്കി. പക്ഷേ ഒരു മിനിറ്റ് അങ്ങനെ നിന്ന ശേഷം ദേവി വായ് പൊത്തി ചിരിക്കാന്‍ തുടങ്ങി. അവളുടെ മുഖത്ത് കണ്ടിരുന്ന ദേഷ്യം അലിഞ്ഞ് പോകുകയും ചെയ്തു.
ഒടുവില്‍ ചിരി നിര്‍ത്തി അവൾ എന്റെ അടുത്തുള്ള മറ്റൊരു കസേരയില്‍ ഇരുന്നിട്ട് എന്റെ കണ്ണില്‍ നോക്കി.
“എന്നാലും ചേട്ടൻ ഒരു വല്ലാത്ത ജന്മം തന്നെ..! ഒരു പെണ്ണിനോട് കേറി പിടിച്ചോട്ടേ എന്ന് ആരെങ്കിലും ചോദിക്കുമോ..?!” അത്രയും പറഞ്ഞിട്ട് അവള്‍ കുറേനേരം കൂടി ചിരിച്ചു.
എന്നിട്ട് പെട്ടന്ന് എന്റെ തുടയിൽ അവള്‍ നുള്ളി.
“ആ...!!” അവള്‍ നുള്ളിയ സ്ഥലത്ത് ഞാൻ തടവി.
“പിന്നേ എന്തുവാ എന്നോട് ചോദിച്ചത്..?” അവള്‍ ചുണ്ടില്‍ വിരൽ തട്ടി ആലോചിക്കും പോലെ അഭിനയിച്ചു. “ആങ്, ഓര്‍മ വന്നു. എന്റെ ഏതെങ്കിലും മുഴുത്ത സ്ഥലത്ത് കേറി പിടിച്ചോട്ടേ എന്നോ...?!” ചോദിച്ചിട്ട് ദേവി പിന്നെയും നുള്ളി. പക്ഷേ അവളുടെ മുഖത്ത് കുസൃതി ചിരി ഉണ്ടായിരുന്നു.
“എന്റെ ദേവി... ഇനി നുള്ളല്ലേ, പ്ലീസ്.. നന്നായി നോവുന്നുണ്ട്...” ഞാൻ കെഞ്ചി.
“നോവണം. നല്ലോണം നോവണം. ചേട്ടനെ നുള്ളിയാൽ മാത്രം പോര.... കൈ രണ്ടും തല്ലിയൊടിക്കുകയ വേണ്ടത്...” അവൾ അല്‍പ്പം ചൂടില്‍ പറഞ്ഞിട്ട് എന്റെ കണ്ണില്‍ നോക്കി സീരിയസ്സായി പറഞ്ഞു, “അവിടെ വച്ച് ചേട്ടൻ കാട്ടിയത് വെറും തറയായി പോയി. ചേട്ടന്‍ ഇത്ര തരം താഴുമെന്ന് ഞാൻ വിചാരിച്ചില്ല.”
അത്രയും പറഞ്ഞിട്ട് അവൾ എന്നെതന്നെ നോക്കിയിരുന്നു. പക്ഷേ ഇപ്പോൾ കുറ്റപ്പെടുത്തലും ദേഷ്യവും ഒന്നും അവളുടെ മുഖത്ത്
💬 Comments
View all comments