Chapter Title : സാംസൻ 8 [Eros - God of Lust]
ഫ്രണ്ട് കിട്ടണം എന്നാണ് ഈയിടെയായി ദേവിയുടെ സംസാരം, നിന്നോട് അവള്‍ക്ക് ഭയങ്കര മതിപ്പാണ്.”
അത്രയും പറഞ്ഞ് ഒന്ന് നിര്‍ത്തിയ ശേഷം ആന്റി തുടർന്നു, “അതുകൊണ്ട് ദേവിയോട് നി കാര്യം ചോദിക്ക്, അവള്‍ തീർച്ചയായും നിന്നോട് തുറന്നു പറയും. ജോലി പരമായ പ്രശ്നങ്ങൾ ആണെങ്കിൽ സാരമില്ല. അവള്‍ സ്വയം കൈകാര്യം ചെയ്തോളും. പക്ഷേ വേറെ വല്ല പ്രശ്നം ആണെങ്കിൽ അതെനിക്ക് അറിയണം.”
“വേറെ പ്രശ്നങ്ങളോ..? എന്ത് പ്രശ്നങ്ങൾ എന്നാണ് ആന്റി കരുതുന്നത്...?” അല്‍പ്പം പേടിയോടെ ഞാൻ തിരക്കി.
“ഭംഗിയുള്ള പെണ്‍കുട്ടികളെ കണ്ടാൽ ചിലര്‍ക്ക് ചൊറിച്ചിലാണ്.” ആന്റി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു. “വൃത്തികെട്ട കമന്റ് അടിക്കുന്നതും.. പുറകെ നടന്ന് ശല്യം ചെയ്യുന്നതും... കേറി പിടിക്കാന്‍ ശ്രമിക്കുന്നതും എല്ലാം ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ..! ചിലപ്പോ സ്കൂളിൽ വല്ല സഹപ്രവര്‍ത്തകരും അവളോട് തെറ്റായി പെരുമാറാന്‍ ശ്രമിച്ചോ എന്നാണ് എന്റെ സംശയം. അതുകൊണ്ട് നി അവളോട് സംസാരിക്കണം, സാം. കാര്യങ്ങൾ നി ചോദിച്ചറിയണം.”
അന്നേരം ദേവി കിച്ചനിൽ നിന്നിറങ്ങി വരുന്നത് കണ്ട് ആന്റി ആ ടോപ്പിക്ക് അവസാനിപ്പിച്ചു.
സത്യത്തിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാൻ. ദേവിയെ കയറി പിടിച്ച കള്ളനോട്ട് തന്നെ ആന്റി കാര്യങ്ങൾ അന്വേഷിക്കാന്‍ പറഞ്ഞ് ഏല്‍പ്പിച്ചത് ഓര്‍ത്ത് ഞാൻ മിഴിച്ചിരുന്നു.
ഒടുവില്‍ തലയാട്ടി കൊണ്ട് ഒരു നെടുവീര്‍പ്പോടെ ദേവി നടന്നു വരുന്നതും നോക്കി ഞാൻ ഇരുന്നു.
ദേവി വലിയൊരു ട്രേയിൽ വലിയ ജാർ നിറയെ ഫ്രൂട്ട് സർബത്ത് നാല് ഗ്ലാസും നാല് സ്പൂണും ഒരു കുഴിഞ്ഞ കരണ്ടിയും പിന്നേ കുറച്ച് ടിഷ്യൂ പേപ്പറും കൊണ്ടു വന്ന് ടീപ്പോയിൽ വച്ചു.
💬 Comments
View all comments