Chapter Title : സാംസൻ 8 [Eros - God of Lust]
പറഞ്ഞത് കേട്ട് സാന്ദ്രയുടെ മുഖം വിളറി. അവള്‍ ദേഷ്യത്തില്‍ എന്നെ ഒന്ന് ഇരുത്തി നോക്കി. ശേഷം അവളുടെ അമ്മയുടെ മുഖത്തും നോക്കി.
“എപ്പോ നോക്കിയാലും എന്നെ കെട്ടിച്ച് വിടുന്ന കാര്യം പറയാനെ ചേട്ടന് നേരമുള്ളു...!” സാന്ദ്ര പറഞ്ഞിട്ട് എന്നെ തുറിച്ചു നോക്കി.
“അതിൽ ഇപ്പൊ എന്തു തെറ്റാ നി കണ്ടത്...?” ജൂലി ഇടപെട്ടു.
പെട്ടന്ന് സാന്ദ്ര ടെൻഷനിൽ ചുണ്ടിനെ ഒന്ന് കടിച്ചു. എന്നിട്ട് അവളുടെ അമ്മയും ചേച്ചിയെയും മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു, “എനിക്ക് വിവാഹം വേണ്ട. എനിക്ക് പഠിക്കണം, ജോലിയില്‍ കേറണം, അമ്മയെ പോലെ റിസര്‍ച്ച് ചെയ്യണം — അത്രമാത്രം എനിക്ക് മതി. വിവാഹം എനിക്ക് വേണ്ട.”
അത്രയും പറഞ്ഞിട്ട് അവള്‍ അവളുടെ പ്ലേറ്റും എടുത്തുകൊണ്ട് ദേഷ്യത്തില്‍ കിച്ചനിലേക്ക് പോയി.
പകുതി ഭക്ഷണവും കളഞ്ഞിട്ട് അവള്‍ കൈയും കഴുകി തിരികെ ഹാളില്‍ എത്തിയപ്പോ അമ്മായി അവളെ വിളിച്ചു.
“ഇതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല, മമ്മി. പിന്നെ ഞാൻ പറഞ്ഞത് പോലെ അവിടെ ചെന്ന് പഠിക്കുന്ന കാര്യത്തിലും മാറ്റമില്ല.” അത്രയും പറഞ്ഞിട്ട് അവള്‍ മുകളിലേക്ക് ഓടി പോയി.
അമ്മായിയും ജൂലിയും വിഷമത്തോടെ പരസ്പ്പരം നോക്കിയിരുന്നു. ഒടുവില്‍ അവർ രണ്ടുപേരും എന്റെ മുഖത്ത് നോട്ടം നട്ടു.
പക്ഷേ സാന്ദ്ര അവസാനം പറഞ്ഞ കാര്യമാണ് എന്നെ കുഴപ്പിച്ചത്.
“എവിടെ ചെന്ന് പഠിക്കുന്ന കാര്യമാണ് അവള്‍ പറഞ്ഞത്...?” ചോദിച്ചുകൊണ്ട് ഞാൻ അവർ രണ്ടുപേരെയും മാറിമാറി നോക്കി.
പക്ഷെ അസ്വസ്ഥതയോടെ രണ്ടുപേരും എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റുകയാണ് ചെയ്തത്.. എന്നിട്ട് അവർ കഴിക്കാൻ തുടങ്ങി.
കുറേനേരം അവരെ സംശയത്തോടെ ഞാൻ നോക്കിയിരുന്നു. പക്ഷേ അവർ എന്റെ മുഖത്ത് നോക്കിയില്ല. ഒടുവില്‍ ഞങ്ങൾ വേഗം കഴിച്ചിട്ട് എഴുന്നേറ്റു.
കൈയും വായും കഴുകിയ ശേഷം നേരെ റൂമിൽ ചെന്ന് ബെഡ്ഡിൽ കേറി കിടന്നു, സാന്ദ്ര പറഞ്ഞ കാര്യങ്ങളെ ചിന്തിച്ചു കൊണ്ട്..!!
അല്‍പ്പം കഴിഞ്ഞ് ജൂലി വന്നു. അവള്‍ വാതിൽ കുറ്റിയിട്ടിട്ട് മരുന്ന് കഴിക്കാതെയാണ് എന്റെ മുകളില്‍ കേറി കിടന്നത്.
“കഴിഞ്ഞ മാസമോ ഈ മാസമോ സാന്ദ്ര ചേട്ടനോട് എന്തെങ്കിലും കാര്യം സൂചിപ്പിച്ചായിരുന്നോ...?” മുഖവുര ഇല്ലാതെ ജൂലി നേരെ
💬 Comments
View all comments