Chapter Title : സാംസൻ 8 [Eros - God of Lust]
കാര്യത്തിലേക്ക് കടന്നു.
“എന്തു കാര്യത്തെ കുറിച്ച് സാന്ദ്ര സൂചിപ്പിച്ചു എന്നാ...?” ഞാൻ ചോദിച്ചു.
“അവള്‍ ഓസ്ട്രേലിയയിൽ ചെന്ന് പഠിക്കാൻ ആഗ്രഹിക്കുന്നു എന്ന കാര്യം വല്ലതും ചേട്ടനോട് പറഞ്ഞോ...?”
“എന്തു..? ഓസ്ട്രേലിയിലോ..?” അന്തംവിട്ട് ഞാൻ പതിയെ ചെരിഞ്ഞ് കിടന്ന് ജൂലിയെ ബെഡ്ഡിൽ കിടത്തി. എന്നിട്ട് മെല്ലെ എഴുനേറ്റ് കട്ടിലിന്റെ തലപ്പത്ത് ചാരി ഞാൻ ഇരുന്നു.
ഉടനെ ജൂലിയും എഴുനേറ്റ് എന്റെ മടിയില്‍ ചെരിഞ്ഞ് ഇരുന്നിട്ട് എന്റെ ദേഹത്ത് ചാരി കിടന്നു.
“നി ശെരിക്കും പറഞ്ഞതാണോ...?” വിശ്വസം വരാതെ ഞാൻ ചോദിച്ചു.
“സത്യം തന്നെയാ ചേട്ടാ. കഴിഞ്ഞ മാസ തുടക്കത്തിൽ ആണ് സാന്ദ്ര ഞങ്ങളോട് സൂചിപ്പിച്ചത്.”
“കഴിഞ്ഞ മാസം തുടക്കത്തിലോ...?” ഞാൻ പിന്നെയും വായ് പൊളിച്ചു. “ഈ മാസം കഴിയാന്‍ വെറും രണ്ട് ദിവസമേയുള്ളു. അപ്പോ രണ്ടു മാസം ആയിട്ടും ഞാൻ ഇതുവരെ ഒന്നും അറിഞ്ഞില്ലല്ലോ...?” കുറ്റപ്പെടുത്തി ഞാൻ പറഞ്ഞതും ജൂലി വിഷമിക്കുന്നത് കണ്ടു. “എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ഇതു വല്ല തമാശയും ആണോ..? നി കാര്യം തെളിച്ചു പറ എന്റെ ജൂലി.”
“ദീപ്തിയെ ചേട്ടന് അറിയാമല്ലോ, അല്ലേ...?!”
“അറിയാം. അതിനിപ്പോ എന്താ...?”
“മൂന്ന് മാസം കൂടി കഴിഞ്ഞാൽ ദീപ്തി ആസ്ത്രേലിയയിലുള്ള അവളുടെ വല്യമ്മയുടെ അടുത്തേക്ക് പോകും, അവിടെ നിന്ന് പഠിക്കാനായി. സാന്ദ്രയും അവളുടെ കൂടെ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.”
“എന്റെ ജൂലി, സാന്ദ്ര മാത്രം തീരുമാനിച്ചാല്‍ വെറുതെ അങ്ങനെ പോകാൻ കഴിയുമോ...? അവിടെ പോകാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് നിനക്ക് അറിയില്ലേ...?”
“എല്ലാം എനിക്ക് അറിയാം, സാമേട്ട. ദീപ്തിയുടെ വല്യമ്മ സാന്ദ്രയ്ക്കും എല്ലാം ശെരിയാക്കി കൊടുമെന്ന് ഏറ്റിട്ടുണ്ട്.”
“ഇതൊക്കെ സാന്ദ്രയാണോ നിന്നോട് പറഞ്ഞത്.”
ഞാൻ ചോദിച്ചത് കേട്ട് ജൂലി ഒന്ന് മടിച്ചു. എന്നിട്ട് കുറ്റബോധത്തോടെ എന്നെ നോക്കിയ ശേഷം എന്റെ മടിയില്‍ നിന്ന് എഴുനേറ്റ് ബെഡ്ഡിൽ എന്റെ അടുത്തായി ഇരുന്നു.
“സാന്ദ്ര എങ്ങനെയും അങ്ങോട്ട് പോണം എന്ന വാശിയിലാണ്. കൂടാതെ ദീപ്തിയുടെ വല്യമ്മ കഴിഞ്ഞ മാസം മമ്മിയോടും എന്നോടും ഫോണിൽ വിളിച്ച് ഇക്കാര്യത്തെപ്പറ്റി സംസാരിക്കുകയുണ്ടായി.”
അതുകേട്ട് എനിക്ക് ശെരിക്കും സങ്കടം ഉണ്ടായി. ദേഷ്യവും വിഷമവും എല്ലാം എന്റെ മനസ്സിൽ നിറഞ്ഞു. ഇത്രയും
💬 Comments
View all comments