0%

Chapter Title : സാംസൻ 8 [Eros - God of Lust]

Author : Erosgol Read All Parts 5414

എഴുനേറ്റ് ടിവി ഓണാക്കി. ശേഷം എന്റെ കസേരയെ ഇരുന്ന ശേഷം എനിക്ക് വേണ്ട ചാനൽ വച്ച് അതിൽ നോട്ടവും നട്ടു.

പക്ഷേ അവളുടെ നോട്ടം എന്റെ മുഖത്ത് ആണെന്ന് കടക്കണ്ണിലൂടെ ഞാൻ കണ്ടു.

“ആദ്യമെ ചേട്ടനോട് ഇക്കാര്യം പറയാത്തത് കൊണ്ട്‌ ദേഷ്യമാണോ...?” സാന്ദ്ര ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ ചായ കുടിച്ചു തീര്‍ത്തിട്ട് ഗ്ലാസ്സിനെ ടീപ്പേയിൽ വച്ചു.

എന്നിട്ട് ടിവിയിൽ നിന്നും കണ്ണെടുക്കാതെ ഞാൻ കഠിന സ്വരത്തില്‍ പറഞ്ഞു, “നീ ഓസ്ട്രേലിയയിൽ പോകുന്നതും പോകാത്തതും നിന്റെ ഇഷ്ട്ടം. അക്കാര്യം എന്നോട് പറയണമെന്ന ആവശ്യവും നിനക്കില്ല. അതുപോലെ എനിക്ക് ആവശ്യമില്ലാത്ത കാര്യത്തിന്‍റെ പേരില്‍ എനിക്ക് ആരോടും ദേഷ്യപ്പെടേണ്ട കാര്യവുമില്ല.”

“സോറി ചേട്ടാ....” സാന്ദ്ര കരയും പോലെ പറഞ്ഞിട്ട് എന്റെ കൈയിൽ പിടിച്ചു. “അക്കാര്യം ഞങ്ങൾ രഹസ്യമാക്കി വെച്ചിരുന്നത് കൊണ്ടുള്ള ദേഷ്യം കാരണമാണ് ചേട്ടൻ ഇങ്ങനെ സംസാരിക്കുന്നത് എന്നറിയാം.”

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. അതുകൊണ്ട്‌ സാന്ദ്ര തുടർന്നു,

“ഞാനാണ് ചേട്ടനോട് പറയേണ്ട എന്ന് വിലക്കിയത്... എല്ലാം ശെരിയായ ശേഷം ചേട്ടനോട് പറയാം എന്നാണ് വിചാരിച്ചത്.”

“എന്നോട് പറയാതിരിക്കാന്‍ എന്തേലും കാരണം ഉണ്ടോ...?” ഞാൻ ചോദിച്ചു.

“എന്നോടുള്ള സ്നേഹം കാരണം ചേട്ടൻ ചിലപ്പോ എന്നെ പോകാൻ അനുവദിക്കില്ല എന്ന ഭയം കാരണമാണ് ഞാൻ അങ്ങനത്തെ തീരുമാനം എടുത്തത്. ചിലപ്പോ ചേട്ടൻ എന്റെ പോക്ക് മുടക്കും എന്ന് ഞാൻ ഭയന്നു. സോറി ചേട്ടാ.. ഞാൻ അങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ലായിരുന്നു... എനിക്ക് തെറ്റുപറ്റി പോയി.”

ഹാളാകെ കണ്ണോടിച്ച ശേഷം നിര്‍വ്വികാരനായി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

“ഒരു തെറ്റും നിനക്ക് പറ്റിയിട്ടില്ല, സാന്ദ്ര. കാരണം നി എന്നോട് പറയാൻ മാത്രം ഞാൻ നിന്റെ അച്ഛനോ സഹോദരനോ ഭർത്താവോ അല്ലല്ലോ. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ട്... നിനക്ക് നല്ലതെന്ന് തോന്നിയത്‌ നി ചെയ്തു. അതിന്‌ എന്നോട് ക്ഷമ ചോദിക്കേണ്ട കാര്യമില്ല..” എന്റെ വിഷമം മറച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

“പ്ലീസ് ചേട്ടാ.... എനിക്ക് തെറ്റുപറ്റി. പക്ഷേ ഇനിയും ഇങ്ങനെ സംസാരിച്ച് എന്നെ വിഷമിപ്പിക്കരുത്.” അവള്‍ കെഞ്ചി. “ചേട്ടന്റെ അഭിപ്രായം എന്താണെന്ന് ചേട്ടൻ പറഞ്ഞോളൂ.”

“അഭിപ്രായം

💬 Comments

View all comments