0%

Chapter Title : സാംസൻ 8 [Eros - God of Lust]

Author : Erosgol Read All Parts 5411

എല്ലാം ഞാൻ നശിപ്പിച്ചു. വേണ്ടായിരുന്നു. ഒന്നും ചോദിക്കേണ്ടായിരുന്നു...!!

നിരാശയോടെ ഞാൻ സ്വയം കുറ്റപ്പെടുത്തി കൊണ്ട്‌ ബെഡ്ഡിൽ മലര്‍ന്നു കിടന്നു. ഓരോന്ന് ആലോചിച്ച് കൊണ്ട്‌ ഞാൻ സമയം തള്ളിനീക്കി. എന്റെ ഉറക്കം പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു.

സമയം ഇഴഞ്ഞു നീങ്ങി. എന്റെ ചിന്തകളിൽ ദേവി മാത്രം നിറഞ്ഞു നിന്നു. അവസാനം എപ്പോഴോ എങ്ങനെയോ ഞാൻ ഉറങ്ങുക തന്നെ ചെയ്തു.

ഞായറാഴ്ച പള്ളിയില്‍ പോക്ക് ശീലമില്ലാത്തത് കൊണ്ട്‌ ജൂലി എന്നെ ഉണര്‍ത്തിയില്ല. കൂടാതെ കഴിഞ്ഞ രാത്രി അവളോട് ഞാൻ പിണങ്ങിയാണ് കിടന്നത്.

എട്ടു മണിക്ക് സാന്ദ്രയാണ് എന്നെ ഉണര്‍ത്തിയത്. അതും എന്നെ തൊടാതെ ഉറക്കെ വിളിച്ചു മാത്രമാണ് അവള്‍ ഉണർത്തിയത്.

എന്റെ നീറുന്ന കണ്ണുകൾ തുറന്ന് ഞാൻ നോക്കി. പള്ളിയില്‍ പോയിട്ട് വന്ന് വേഷം മാറാതെയാണ് സാന്ദ്ര നില്‍ക്കുന്നത്. കാപ്പിപ്പൊടി നിറമുള്ള ചുരിദാറിൽ അവള്‍ അതിസുന്ദരി ആയിരുന്നു. പക്ഷെ എന്നില്‍ നിന്നും രഹസ്യം സൂക്ഷിക്കുന്ന കാര്യം ഓര്‍ത്തതും അവളുടെ മുഖത്ത് നിന്നും ഞാൻ എന്റെ നോട്ടം വെട്ടിച്ചു.

“ചേട്ടനെ ഉണര്‍ത്താൻ ചേച്ചി പറഞ്ഞു.” സാന്ദ്ര അല്‍പ്പം ഗൗരവത്തിലാണ് പറഞ്ഞത്.

ഒന്നും മിണ്ടാതെ... അവളുടെ മുഖത്ത് നോക്കാതെ ഞാൻ മെല്ലെ എഴുന്നേറ്റു. ശേഷം തോര്‍ത്ത് എടുത്തുകൊണ്ട് നേരെ ബാത്റൂമിൽ കേറി വാതിൽ കുറ്റിയിട്ടു.

കുളി കഴിഞ്ഞ് പുറത്തേക്ക്‌ വന്ന് ഒരു ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ടു. അന്നേരം സാന്ദ്ര ചായയുമായി റൂമിലേക്ക് വന്നു. എന്റെ നേര്‍ക്ക് നീട്ടിയ ചായ ഞാൻ അവളുടെ മുഖത്ത് നോക്കാതെ വാങ്ങി.

“ചേച്ചി ചേട്ടനോട് അക്കാര്യം പറഞ്ഞു, അല്ലേ..?”

“ഏതു കാര്യം...?” അവളെ നോക്കാതെ ചായ ഒരുറുമ്പ് കുടിച്ചിറക്കി കൊണ്ട്‌ ഞാൻ ചോദിച്ചു.

“ഞാൻ ഓസ്ട്രേലിയയിൽ പോകാൻ തീരുമാനിച്ച കാര്യം.”

“മ്മ്.. പറഞ്ഞു.” അതും പറഞ്ഞ്‌ ഞാൻ നേരെ ഹാളിലേക്ക് നടന്നു. എന്നിട്ട് ഒരു കസേരയില്‍ ഞാൻ ഇരുന്നു.

ഞാൻ എപ്പോഴും സോഫയിൽ ആണ്‌ ഇരിക്കാറുള്ളത്.. പക്ഷേ ഇപ്പോൾ ഞാൻ കസേര സെലക്ട് ചെയ്തപ്പോ സാന്ദ്ര വിഷമത്തോടെ എന്നെ നോക്കിയ ശേഷം എന്റെ അടുത്തുള്ള കസേരയില്‍ അവളും ഇരുന്നു.

“എന്നോട് ദേഷ്യമാണോ...?” അവള്‍ ചോദിച്ചു.

“എന്തിന്‌...?” ചോദിച്ചിട്ട് ഞാൻ

💬 Comments

View all comments