0%

Chapter Title : സാംസൻ 8 [Eros - God of Lust]

Author : Erosgol Read All Parts 5454

ആരെയും വിഷമിപ്പിക്കാനും അല്ല അങ്ങനെ ഞാൻ പറഞ്ഞത്. കാര്യം തന്നെയ ഞാൻ പറഞ്ഞത്. അതിൽ വിഷമിക്കേണ്ട കാര്യം ഒന്നുമില്ല.”

പക്ഷേ ജൂലി ഭയങ്കര ദേഷ്യത്തില്‍ എന്നെ നോക്കിയിരുന്നു. അതോടെ എനിക്കും കോപം വന്നു.

“എന്റെ ജൂലി, എനിക്ക് കുടുംബം എന്നു പറയാൻ നിങ്ങളാണ് പ്രധാനമായി ഉള്ളത്. പക്ഷേ നിങ്ങൾ എല്ലാവരും എന്നെ വെറും അന്യനായി കണ്ട് എന്നില്‍ നിന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചു... എന്റെ ഇളയമ്മയും മക്കളും എന്നെ അവരുടെ ജീവിതത്തിൽ നിന്നും ഒതുക്കി നിര്‍ത്തിയത് പോലെ.”

ഞാൻ പറഞ്ഞത് കേട്ട് ജൂലിയുടെ കണ്ണുകൾ നിറഞ്ഞു.

“സാന്ദ്ര പറഞ്ഞത് കേട്ടില്ലേ..? എന്നോട് പറഞ്ഞാല്‍ ഞാൻ അവളെ പോകാൻ അനുവദിക്കില്ല പോലും. അവളുടെ പോക്കും ഞാൻ മുടക്കും പോലും. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇനി വെറുതെ എന്റെ മെക്കിട്ടു കേറാന്‍ നി വരരുത്. അവളുടെ കാര്യത്തിൽ ഞാൻ ഇടപെടാനും വരില്ല.”

അത്രയും പറഞ്ഞിട്ട് ഞാൻ എന്റെ മൊബൈലിനെ അവളുടെ കൈയിൽ നിന്നും പിടിച്ചു വാങ്ങി. എന്നിട്ട് ബെഡ്ഡിൽ കിടന്ന് അതിൽ കുത്തി കളിക്കാന്‍ തുടങ്ങി.

ജൂലി വിഷമത്തോടെ എഴുനേറ്റ് പോയി.

അര മണിക്കൂര്‍ ഞാൻ മൊബൈലില്‍ കുത്തി കൊണ്ടിരുന്നു.

അപ്പോൾ ദേവിയുടെ “ഹായ്” എന്ന മെസേജ് വന്നു.

ഞാൻ ശെരിക്കും അന്തിച്ചു പോയി. കുറെ ദിവസത്തേക്ക് അവൾ എന്നെ ഒഴിവാക്കും എന്നാണ്‌ ഞാൻ കരുതിയത്.

*ഹയ് ദേവി* സന്തോഷത്തോടെ ഞാനും മറുപടി കൊടുത്തു.

*ഫ്രീ ആകുമ്പോള്‍ എന്നെ ഒന്ന് വിളിക്കാമോ... മറ്റാരും ചേട്ടന്റെ കൂടെ ഇല്ലാത്ത സമയം..?!* അവളുടെ അടുത്ത മെസേജ് വന്നു.

*ഫ്രീ ആകുമ്പോ ഞാൻ വിളിക്കാം.* റിപ്ലൈ ചെയ്ത ഉടനെ ദേവി ഓഫ്ലൈന്‍ ആയി.

പകല്‍ സമയം വീട്ടില്‍ വച്ച് ദേവിയെ വിളിച്ച് സംസാരിക്കാൻ കഴിയില്ല. അതുകൊണ്ട്‌ അര കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന എന്റെ കശുമാവ് പറമ്പില്‍ പോകാൻ ഞാൻ തീരുമാനിച്ച് എഴുന്നേറ്റു.

പക്ഷേ അന്നേരമാണ് എന്റെ മാൾ സെക്യൂരിറ്റി യുടെ കോൾ വന്നത്. ഞാൻ മുഖം ചുളിച്ചു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ മാത്രമേ സെക്യൂരിറ്റി എന്നെ വിളിക്കുകയുള്ളു.

ഞാനും വേഗം എടുത്തു സംസാരിച്ചിട്ട് വച്ചു.

💬 Comments

View all comments