Chapter Title : സാംസൻ 8 [Eros - God of Lust]
അതുകഴിഞ്ഞ് എന്റെ ത്രീ ഫോര്‍ത്ത് മാറ്റി പാന്റ് എടുത്തിട്ടിട്ട് എന്റെ പേഴ്സും ബൈക്ക് ചാവിയും എടുത്തു കൊണ്ട് ധൃതിയില്‍ പുറത്തേക്ക് നടന്നു.
എന്നെ കണ്ടതും ഹാളില്‍ ഉണ്ടായിരുന്ന ജൂലിയും സാന്ദ്രയും അമ്മായിയും അവരുടെ അടക്കം പറച്ചില്‍ നിര്‍ത്തി.
“ഡ്രെസ്സും മാറി ഇത്ര തിടുക്കത്തിൽ ചേട്ടൻ എവിടേക്ക...?” ജൂലി എഴുനേറ്റ് വന്ന് എന്റെ കൈ എടുത്ത് അവളുടെ തോളത്തിട്ട് എന്റെ കൂടെ നടന്നു കൊണ്ട് ചോദിച്ചു.
“നമ്മുടെ മാൾ സെക്യൂരിറ്റി വിളിച്ചായിരുന്നു. മെയിൻ ജെനറേറ്റർ റൂമിൽ നിന്നും എന്തൊക്കെയോ കത്തിയെരിഞ്ഞ സ്മെൽ വരുന്നുണ്ട് പോലും. ഞാൻ ചെന്ന് നോക്കട്ടെ.”
“ജെനറേറ്റർ ആണോ പ്രശ്നം...? പുതിയത് മേടിക്കേണ്ടി വരുമോ...” ജൂലി ആശങ്കയോടെ ചോദിച്ചു.
“അറിയില്ല, ചിലപ്പോ റൂമിൽ ആയിരിക്കും പ്രശ്നം. അതോ ജെനറേറ്റർ തന്നെയാണോ എന്നും അറിയില്ല. എന്തായാലും ചെന്ന് നോക്കട്ടെ.”
പറഞ്ഞിട്ട് ഞാൻ വേഗം പോർച്ചിൽ കേറി ബൈക്ക് എടുത്ത് മാളിലേക്ക് വിട്ടു.
ഭാഗ്യത്തിന് ഞാൻ സംശയിച്ച പോലെ റൂമിന് മാത്രം ആയിരുന്നു പ്രശ്നം.... പക്ഷേ വലിയ പ്രശ്നം ആയിരുന്നു. അതിനെ ശരിയാക്കുന്ന ടീമിനെ ഞാൻ വിളിച്ചു. ഞായറാഴ്ച ആയത് കൊണ്ട് വരാൻ അവർ തയ്യാറായില്ല. പക്ഷേ കാശ് കൂടുതൽ കൊടുക്കാമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് അവർ സമ്മതിച്ചത്.
ഒരു മണിക്കൂറിൽ ആ ടീം എത്തി എല്ലാം പരിശോധിച്ചു. ഇന്ന് കൊണ്ട് ജോലി തീരില്ല എന്ന് അവർ പറഞ്ഞു. പക്ഷേ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ ആ ടീം രാത്രിയും ജോലി തുടർന്ന് ചെയ്തു പുലരും മുന്നേ ശെരിയാക്കി തരാമെന്ന് ഏറ്റു.... അവർ ആവശ്യപ്പെടുന്ന കാശ് കൊടുക്കണം എന്നേയുള്ളു. ഞാനും സമ്മതിച്ചു.
അങ്ങനെ മാൾ ബേസ്മെന്റിൽ സ്ഥിതി ചെയ്യുന്ന ജെനറേറ്റർ റൂമിൽ ജോലി തുടങ്ങി. ഒരു മണിക്കൂര്‍ ഞാനും അവർ ചെയ്യുന്നതൊക്കെ നോക്കി നിന്നു.
ശേഷം എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ പറഞ്ഞിട്ട് ഞാൻ നേരെ മാളിനകത്ത് എന്റെ ഓഫിസിലേക്ക് വന്നു.
ആദ്യം ജൂലിയെ വിളിച്ച് കാര്യം പറഞ്ഞു. രാത്രി ഞാൻ വരില്ല എന്നും അറിയിച്ചു.
ശേഷം,*ഫ്രീ ആണോ..?* എന്ന് ദേവിക്ക് മെസേജും ചെയ്തു.
അഞ്ച് മിനിറ്റ് കഴിഞ്ഞാണ് മറുപടി
💬 Comments
View all comments