0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 4825

ശേഷം എന്നെ മുറുകെ പൂണർന്നു.

“ശെരി മോളെ. ഇനി ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ എന്റെ ഈ സുന്ദരിക്കുട്ടി അതിനെ സാധിച്ചു തരണം.” ഞാൻ സീരിയസ്സായി അവളുടെ കാതില്‍ പറഞ്ഞതും, എന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന് മനസ്സിലായ പോലെ സാന്ദ്ര എന്റെ മുഖം പിടിച്ചുയർത്തി എന്റെ കണ്ണില്‍ വേദനയോടെ നോക്കി.

കുറെ നേരത്തേക്ക് അവള്‍ ഒന്നും മിണ്ടിയില്ല. അവസാനം വീണ്ടും എന്റെ തല പിടിച്ച് അവളുടെ കഴുത്തിൽ അമർത്തി പിടിച്ചു.

“ചേട്ടൻ എന്താണ് ആവശ്യപ്പെടാൻ പോകുന്നതെന്ന്‌ എനിക്കറിയാം.” സാന്ദ്ര ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു. “ഞാൻ സമ്മതിക്കാം ചേട്ടാ. ഒരു വിവാഹത്തിന് ഞാൻ സമ്മതിക്കാം. പക്ഷേ പഠിത്തം കഴിഞ്ഞ് ഒരു ജോലിയില്‍ കേറിയ ശേഷം മാത്രം എനിക്ക് വിവാഹം മതി.”

സാന്ദ്ര പറഞ്ഞത് കേട്ട് ആദ്യം എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ വെപ്രാളം പിടിച്ച് തല പൊക്കി അവളെ നോക്കി.

“നി ശെരിക്കും പറഞ്ഞതാണോ...?” സംശയത്തോടെ ഞാൻ ചോദിച്ചു.

ഉടനെ പുഞ്ചിരിച്ചു കൊണ്ട്‌ സാന്ദ്ര എന്റെ തലയില്‍ കൈ വച്ചു. “എന്റെ ചേട്ടന്റെ മേല്‍ സത്യം, ഞാൻ പറഞ്ഞത് സത്യമാണ്, ചേട്ടാ. ആരോട് നുണ പറഞ്ഞാലും സാമേട്ടനോട് മാത്രം എനിക്ക് നുണ പറയാൻ കഴിയില്ല.” പറഞ്ഞിട്ട് എന്റെ മുടിയില്‍ അവള്‍ തഴുകി.

കുറെ നേരത്തേക്ക് അവളെ തന്നെ ഞാൻ നോക്കി കിടന്നു. എന്നിട്ട് പതിയെ അവളുടെ മുകളില്‍ നിന്ന് ഞാൻ എഴുനേറ്റതും സാന്ദ്ര മുഖം വീർപ്പിച്ചു.

“വാടി ഇവിടെ...” ചിരിച്ചു കൊണ്ട്‌ അവളെ ഞാൻ വലിച്ചു പൊക്കി എന്റെ മടിയില്‍ ഇരുത്തിയതും സാന്ദ്ര എന്റെ കഴുത്തിൽ വട്ടം ചുറ്റി പിടിച്ചു കൊണ്ട്‌ എന്റെ മടിയില്‍ അവള്‍ സന്തോഷത്തോടെ ഒതുങ്ങി കൂടി. ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ചു.

“പക്ഷേ ഞാൻ ഇവിടെ നിന്നും ഓസ്ട്രേലിയ പോകുന്നത് വരെ ചേട്ടൻ എന്നെ ഭാര്യയെ പോലെ കാണണം. എന്റെ എന്ത് ആവശ്യവും സാധിച്ചു തരണം. ഒരിക്കലും ഒരു നിമിഷം പോലും എന്നോട് പിണങ്ങിപ്പോകരുത്.” അവള്‍ എന്റെ മാറില്‍ കവിൾ ഉപയോഗിച്ച് തഴുകി കൊണ്ടാണ് അത്രയും ആവശ്യപ്പെട്ടത്.

“സമ്മതിച്ചു.” അവളുടെ നെറുകയില്‍

💬 Comments

View all comments