0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 8.8K

എല്ലാ പാപത്തിൽ നിന്നും മോചനം നേടുകയാണ്.” ചേച്ചി വേദനയോടെ പറഞ്ഞു. “അതുകൊണ്ട്‌ ഞാൻ നിന്നോട് ചെയ്ത തെറ്റിനെ നി പൊറുക്കണം, സാം. എന്നോട് വെറുപ്പ് തോന്നരുത്. നമുക്ക് നല്ല സുഹൃത്തുക്കളായി ജീവിക്കാം, പ്ലീസ്.” ചേച്ചി ദയനീയമായി കെഞ്ചി.

അതൊക്കെ കേട്ട് എനിക്ക് മനസ്സിൽ നല്ല വിഷമം തോന്നി. പക്ഷെ ചെയ്ത പാപത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്ന യാമിറ ചേച്ചിയോട് എനിക്ക് ദേഷ്യം ഒന്നും തോന്നിയില്ല. കിട്ടുന്ന സാഹചര്യം ഞാൻ മുതലാക്കുന്നു എന്നത് നേരാണ്.. പക്ഷേ ആരുടെയും ജീവിതം ഞാൻ തകര്‍ക്കില്ല. ഞാനുമായുള്ള ബന്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നവരെ ഞാൻ ഒരിക്കലും ദ്രോഹിക്കില്ല.

“എനിക്ക് ചേച്ചിയോട് വെറുപ്പും ദേഷ്യവും ഇല്ല, ചേച്ചി. ഞാൻ ചേച്ചിയെ തെറ്റായ തരത്തില്‍ കാണുകയുമില്ല. ചേച്ചി എന്നോട് തെറ്റൊന്നും ചെയ്തില്ല. പക്ഷേ ചേച്ചിയുടെ മനസ്സമാധാനത്തിനു വേണ്ടി മാത്രം ഞാൻ പറയുകയാണ് — ചേച്ചിയോട് ഞാൻ പൊറുത്തിരിക്കുന്നു. ചേച്ചി ഇനി സമാധാനമായി ഹജ്ജിന് പൊയ്ക്കോളൂ. നമുക്ക് നല്ല സുഹൃത്തുക്കളായി തന്നെ മാറാം.”

ഞാൻ പറഞ്ഞു കഴിഞ്ഞതും ചേച്ചി ആശ്വാസത്തോടെ ചിരിച്ചു.

“എന്നാൽ ശെരി, സാം. ഞാൻ വയ്ക്കുന്നു...” അത്രയും പറഞ്ഞിട്ട് ചേച്ചി വച്ചു.

ചേച്ചിയുടെ സംസാര രീതി കേട്ടിട്ട് ഇനി ഒരിക്കലും ചേച്ചി എന്നെ വിളിക്കില്ല എന്ന തോന്നലുണ്ടായി. ഉള്ളില്‍ തോന്നിയ വിഷമത്തെ ഞാൻ ഉള്ളില്‍ തന്നെ പൂഴ്ത്തി വച്ചു.

എന്നിട്ട് പുറത്തു പോയി സെക്യൂരിറ്റിയുടെ കൈയിൽ നിന്നും താക്കോലും വാങ്ങി സെക്യൂരിറ്റി റൂമിൽ ചെന്ന് പല്ല് തേച്ച്, പിന്നെ ഫ്രെഷായി തിരികെ ഓഫീസിൽ വന്നപ്പോ അവിടെ ചാർജിന് വച്ചിരുന്ന എന്റെ മൊബൈൽ ഒച്ച വച്ചു കൊണ്ടിരുന്നത്

💬 Comments

View all comments