0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 8.8K

കേട്ടു.

ഇനി ആരാണാവോ..?! ദേവി ആയിരിക്കും. ചിലപ്പോ അവള്‍ക്കും ചെയ്ത പാപത്തെ കുറിച്ച് പശ്ചാത്താപം തോന്നിയിട്ടുണ്ടാകും.

സങ്കടവും ദേഷ്യവും അടക്കി കൊണ്ട്‌ മൊബൈൽ സ്ക്രീനില്‍ ഞാൻ നോക്കി. അപ്പോഴാണ് ശ്വാസം നേരെ വീണത്.... ജൂലി ആയിരുന്നു.

“അവിടെ പണി കഴിഞ്ഞില്ലേ, സാമേട്ട..?” ഞാൻ കോൾ എടുത്തപാടേ ജൂലി തിരക്കി.

“ഇല്ല, ഒന്‍പത് മണി കഴിയും.”

“ആന്നോ..? ശെരി, രാത്രി ചേട്ടൻ ഭക്ഷണം കഴിച്ചായിരുന്നോ..?”

“മ്മ്.. കഴിച്ചു.”

“പിന്നേ ചേട്ടാ, അവിടത്തെ പണി ഒന്‍പത് മണിക്കല്ലേ കഴിയൂ... അപ്പോ ഇങ്ങോട്ടൊന്ന് വരാമോ..?”

“എന്തിനാ...?”

“സാന്ദ്രയെ കൊണ്ട് വിടാന്‍.”

“ഞാൻ വരുന്നില്ല. അവളെ ഓട്ടോ പിടിച്ചു പോകാൻ പറ.” ഞാൻ ചൂടില്‍ പറഞ്ഞു. “പിന്നേ, മേലാൽ എനിക്കവളെ കൊണ്ടു വിടാനും എടുക്കാനും ഒന്നും കഴിയില്ല. ഒന്നുകില്‍ നീ തന്നെ അവളെ വിടാനും എടുത്താലും മതി. അല്ലെങ്കിൽ ഓട്ടോ ഞാൻ അറേഞ്ച് ചെയ്തു തരാം.”

“എന്താ ചേട്ടാ ഇങ്ങനെ—”

“ജൂലി...!” ഞാൻ താക്കീത് പോലെ വിളിച്ചു. “എന്നെ അവള്‍ക്ക് വിശ്വസം ഇല്ല... കാര്യങ്ങളില്‍ ഉള്‍പ്പെടുത്താതെ എന്നെ ഒതുക്കിയും നിര്‍ത്തും..., പക്ഷേ കൊണ്ട് വിടാനും എടുക്കാനും മാത്രം ഞാൻ വേണം, അല്ലേ..?”

“ചേട്ടാ, കുഞ്ഞുങ്ങളെ പോലെ ഇങ്ങനെ വാശി—”

“ജൂലി, വെറുതെ എന്നോട് തര്‍ക്കിക്കാന്‍ വരേണ്ട. എനിക്ക് ഇക്കാര്യം ചർച്ച ചെയ്യാൻ താല്‍പര്യവും ഇല്ല. അവള്‍ക്ക് പഠിക്കാൻ താല്‍പര്യം ഉണ്ടെങ്കിൽ അവള്‍ക്ക് ഓട്ടോ ഞാൻ അറേഞ്ച് ചെയ്യാം. അല്ലെങ്കിൽ അവള്‍ ബസ്സില്‍ പോട്ടെ. അതും പറ്റില്ല എന്നുണ്ടെങ്കില്‍ നി തന്നെ അവളെ കൊണ്ടു വിട്ടാലും എടുത്താലും മതി.” ഞാൻ ദേഷ്യത്തില്‍ ശബ്ദമുയർത്തി.

ഉടനെ

💬 Comments

View all comments