0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 8.8K

എന്റെ കവിളും അവളുടെ തലയുടെ വശത്തായി ചേര്‍ത്തു വച്ചു.

അപ്പോൾ ജൂലി റിലാക്സ് ആവുന്നത് അറിയാൻ കഴിഞ്ഞു... മുറുകിയ വടം പോലെ ഇരുന്ന അവളുടെ ശരീരം അയഞ്ഞു നോർമലായി. ഒടുവില്‍ അവളുടെ വിറയലും മാറി. അവസാനം പതിയെ എന്നില്‍ നിന്നും അവൾ അകന്നുമാറി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന മാലാഖയെ പോലെ പുഞ്ചിരിച്ചു.

ആ പുഞ്ചിരിയിൽ ഞാൻ എന്നെതന്നെ മറന്ന് അവളെ നോക്കി നിന്നു.

“ഇങ്ങനെ നോക്കല്ലേ, ചേട്ടാ... എനിക്ക് നാണമാകുന്നു.” പറഞ്ഞിട്ട് ജൂലി ചിരിച്ചു. “ശെരി, ചേട്ടൻ ചെന്ന് ഫ്രെഷ് ആയിട്ട് ഡ്രെസ്സ് മാറി വരൂ, അപ്പോഴേക്കും ഞാൻ ചായ എടുക്കാം.”

അവള്‍ പറഞ്ഞതിനോട് ഞാൻ പ്രതികരിക്കാതെ നിന്നപ്പോള്‍ ജൂലി ചിരിച്ചുകൊണ്ട് എന്നെ റൂമിലേക്ക് തള്ളിക്കൊണ്ട് പോയി. ശേഷം അവള്‍ തന്നെ എന്റെ ടീ ഷര്‍ട്ട് ഊരി എടുത്തു.

ശേഷം എന്റെ ദേഹത്ത് അവളുടെ മിഴികള്‍ പതിഞ്ഞതും ജൂലി സ്ട്രക്കായി നിന്നു. അവളുടെ കണ്ണുകൾ പുറത്തേക്ക്‌ തുറിച്ചു വന്നു. കണ്ണില്‍ ദേഷ്യവും സങ്കടവും കണ്ണുനീരും നിറഞ്ഞു. ചുണ്ടുകള്‍ വിതുമ്പി വിറച്ചു.

എന്താണ്‌ അവള്‍ക്ക് സംഭവിച്ചതെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല... പക്ഷേ പെട്ടന്ന് തന്നെ എനിക്ക് കത്തുകയും ചെയ്തു.

ദേവിയുടെ പല്ലും നഖവും എന്റെ ശരീരത്തിൽ ഏല്‍പ്പിച്ചിരുന്ന മുറിവുകളിലാണ് ജൂലിയുടെ നിറഞ്ഞ കണ്ണുകൾ ഓടി നടന്നത്.

അവസാനം അവളുടെ സ്തംഭനാവസ്ഥയിൽ നിന്നും വിടുപ്പെട്ട് ജൂലി എന്നെ പിടിച്ചു അങ്ങോട്ട് തിരിച്ചു നിര്‍ത്തി എന്റെ പുറം എല്ലാം കണ്ണുകൾ കൊണ്ട്‌ പരിശോധിച്ചു.

പെട്ടന്ന് ഒരു തേങ്ങലും കരച്ചിലും അവളില്‍ നിന്നുണ്ടായി. ഞാൻ വേഗം തിരിഞ്ഞു പേടിയോടെ അവളെ നോക്കി. കണ്ണുകൾ

💬 Comments

View all comments