Chapter Title : സാംസൻ 9 [Eros - God of Lust]
ഇറുക്കിയടച്ചു കൊണ്ട് അവൾ കരയുകയായിരുന്നു.
“ജൂലി...?!” പേടിയോടെ ഞാൻ വിളിച്ചു.
“നിങ്ങള്‍ക്ക് എത്ര സ്ത്രീകളോടാണ് ബന്ധമുളളത്...?” കരച്ചില്‍ നിര്‍ത്താതെ തന്നെ അവള്‍ ദേഷ്യത്തില്‍ ചോദിച്ചു.
“ജൂലി...., ഞാൻ നേരത്തെ പറഞ്ഞില്ലേ, യാമിറ ചേച്ചി—”
“എന്നോട് നുണ പറയല്ലേ, സാമേട്ട....!!” ജൂലി കോപത്തോടെ അലറി. “ആ സ്ത്രീയുടെ കൂടെ ചേട്ടൻ കിടന്നിട്ട് വന്നപ്പോൾ ഒന്നും ഇങ്ങനത്തെ മുറിവുകള്‍ ഞാൻ കണ്ടിട്ടില്ല. ചെറിയ പോറലുകൾ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഒരിക്കലും ഇത്ര ആഴമേറിയ മുറിവുകള്‍ ഞാൻ ഇന്നലെ വരെ കണ്ടിട്ടില്ല. ചേട്ടന്റെ ദേഹത്ത് യാമിറ അല്ല, വേറെ ആരോ ഏല്‍പ്പിച്ചത് ആണ്. എനിക്ക് ഉറപ്പുണ്ട്. സത്യം പറ ചേട്ടാ, ഇല്ലെങ്കില്‍ ഞാൻ ആത്മഹത്യ ചെയ്യും.”
ജൂലി നിലത്ത് വീണിരുന്നു കൊണ്ട് മുഖവും പൊത്തി ഏങ്ങിക്കരഞ്ഞു. എനിക്ക് സങ്കടവും ഭയവും എല്ലാം ഉള്ളില്‍ നിറഞ്ഞു. എന്റെ ഹൃദയം എന്റെ വാരിയെല്ലിനെ ഇടിച്ചു തകര്‍ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
എന്താണ് ഞാൻ പറയേണ്ടത്...?
പെട്ടന്ന് കരച്ചില്‍ നിര്‍ത്തി മുഖം തുടച്ച ശേഷം ജൂലി എഴുനേറ്റ് എന്നെ അഭിമുഖീകരിച്ചു. അവളുടെ കണ്ണുകൾ ചുവന്നു കലങ്ങി രക്തം കെട്ടി നിന്നു.
അവളുടെ മുഖത്ത് കഠിനമായ കോപവും സങ്കടവും ഉണ്ടായിരുന്നു എന്നല്ലാതെ വെറുപ്പൊന്നും കണ്ടില്ല.
“എന്നോട് ശെരിക്കും സ്നേഹം ഉണ്ടെങ്കിൽ എന്നോട് സത്യം പറ ചേട്ടാ, കഴിഞ്ഞ രാത്രി ഏതു പെണ്ണിന്റെ കൂടെയാണ് ചേട്ടൻ ഉണ്ടായിരുന്നത്..??!”
അവളുടെ ചോദ്യം കേട്ട് ഞാൻ അസ്വസ്ഥനായി നിന്നു. എന്താണ് പറയേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല.
“എനിക്ക് ചേട്ടനോട് വെറുപ്പൊന്നുമില്ല...” ജൂലി സങ്കടത്തോടെ പറഞ്ഞു. “ചേട്ടനെ വെറുക്കാൻ കഴിയുന്നുമില്ല. പക്ഷേ എനിക്ക് ദേഷ്യം
💬 Comments
View all comments