0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 8.8K

ഗ്ലാസ്സിനെ പിടിച്ചു വാങ്ങി. എന്നിട്ട് ചെന്ന് അതിനെ കഴുകി വച്ചു.

“ജൂലി—”

“മിണ്ടാതെ വന്ന് കഴിച്ചിട്ട് പോയി കിടന്നുറങ്ങാൻ നോക്ക്, ചേട്ടാ.” കലിയിൽ പറഞ്ഞിട്ട് അവൾ ഡൈനിംഗ് റൂമിലേക്ക് നടന്നു.

ഞാൻ പൊട്ടന്‍ കണക്ക് അവിടെതന്നെ നിന്നു.

“കഴിക്കാൻ വരുന്നില്ലേ..!!” ജൂലിയുടെ കോപത്തോടെയുള്ള കടുത്ത ശബ്ദം എന്റെ കാതിനെ തുളച്ചു. “ഇനി ഞാൻ അങ്ങോട്ട് വന്ന് താങ്ങിത്തൊഴുത് വിളിച്ചാലേ വരത്തുള്ളോ...? അതോ തൂകിയെടുത്തു കൊണ്ട്‌ ഇരുത്തിയാലേ കഴിക്കുകയുള്ളോ..?” അവളുടെ നിന്ദാഗര്‍ഭമായ വാക്കുകൾ എന്നെ തേടിയെത്തി.

അതുകേട്ട് വിഷമിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

“ഒന്ന് വരുന്നുണ്ടോ, എനിക്ക് വിശക്കുന്നു.” അവസാനം ദേഷ്യത്തില്‍ ജൂലി ശബ്ദം ഉയർത്തി.

ഉടനെ ഞാൻ നടന്ന് ഡൈനിംഗ് റൂമിൽ അവള്‍ക്ക് എതിര്‍ വശത്തുള്ള കസേരയില്‍ ചെന്നിരുന്നു. എന്റെ ഇടത് തുടയിൽ കൈ മുട്ട് ഊന്നി ഉള്ളം കൈ താടിക്കും കൊടുത്താണ് ഞാൻ ഇരുന്നത്.

അല്‍പ്പനേരം അവള്‍ എന്നെ കോപത്തോടെ നോക്കിയ ശേഷം എഴുനേറ്റ് പ്ലേറ്റിൽ ചപ്പാത്തിയും കടല കറിയും വിളമ്പി എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. അതിനെ എന്റെ മുന്നില്‍ മേശപ്പുറത്ത് വച്ച ശേഷം എന്റെ പുറന്തലയിൽ അവളുടെ കൈ വച്ച ശേഷം ദേഷ്യത്തില്‍ താഴേക്ക് തള്ളിക്കൊണ്ട് പറഞ്ഞു,,

“എല്ലാം കാട്ടിക്കൂട്ടിയിട്ട് ഒന്നുമറിയാത്ത പാവത്തേപോലെ ഇരിക്കുന്നത് കണ്ടില്ലേ..!!”

പക്ഷേ എന്റെ കഷ്ടകാലത്തിന് ദേവി എന്റെ തലയില്‍ പിടിച്ചു താഴ്ത്തിയതും, എന്റെ തുടയിൽ ഞാൻ ഊന്നിയിരുന്ന കൈ മുട്ട് തെന്നി എന്റെ ഗ്രിപ് വിട്ടുപോയി. എന്റെ മുഖം നേരെ പ്ലേറ്റിലേ ചപ്പാത്തിക്ക് മുകളില്‍ പടർന്നു കിടന്ന ചൂടുള്ള കറിയില്‍ ചെന്ന് പതിഞ്ഞമർന്നു.

ഭാഗ്യത്തിന്‌ തിളച്ച കറി

💬 Comments

View all comments