0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 8.8K

അല്ലായിരുന്നു. പക്ഷേ അത്യാവശ്യം ചൂടും എരിവും ഉണ്ടായിരുന്നു. കറി എന്റെ കണ്ണിലും മുഖത്തും മൂക്കിലും എല്ലാം കേറി.

വെപ്രാളപ്പെട്ട് ഞാൻ ചാടിയെഴുന്നേറ്റതും ഭക്ഷണവും പ്ലേറ്റും താഴെ വീണു ചിതറി.

ഞാൻ കരഞ്ഞു വിളിച്ചു. അപ്പോൾ എന്റെ മൂക്കിലൂടെ കറി ഉള്ളിലേക്ക് കടന്ന് എനിക്ക് ചുമ പൊട്ടി. കരഞ്ഞു ചുമച്ചു കൊണ്ട്‌ എന്റെ ലുങ്കി പൊക്കി ഞാൻ മുഖം തുടച്ചു. എന്നിട്ട് വാഷ് ബേസിൻ തിരക്കി ഞാൻ ഓടി.

“ദൈവമേ....!! ഞാൻ എന്താണ് കാണിച്ചത്..?” വേദനയും സങ്കടവും പിന്നേ സ്വയം പഴിക്കുന്ന സ്വരത്തില്‍ ജൂലി കരഞ്ഞുപോയി.

എന്നിട്ട് അവളും എന്റെ അടുത്തേക്ക് കരഞ്ഞുകൊണ്ട് ഓടി വന്നു.

“സോറി ചേട്ടാ... അറിയാതെ സംഭവിച്ചു പോയി....” കരഞ്ഞു കൊണ്ട്‌ വാഷ് ബേസിനിൽ നിന്നും വെള്ളം പിടിച്ച് വേഗത്തിൽ എന്റെ മുഖത്തെ ജൂലി കഴുകൻ തുടങ്ങി. അവള്‍ ഇടതടവില്ലാതെ കരഞ്ഞുകൊണ്ട് ക്ഷമയും ചോദിച്ചു കൊണ്ടിരുന്നു.

“കണ്ണ് തുറന്നു പിടിക്ക് ചേട്ടാ...” ജൂലി വിതുമ്പി.

കണ്ണുകൾ രണ്ടും കത്തിയെരിയുന്നത് പോലെയാണ് അനുഭവപ്പെട്ടത്. പക്ഷേ എങ്ങനെയോ ഞാൻ കണ്ണുകളെ തുറന്നും അടച്ചും വിരണ്ടു നിന്നു.

“ഇങ്ങനെ ശെരിയാവില്ല..!!” എന്നും പറഞ്ഞ്‌ എന്നെ പിടിച്ചു വലിച്ച് റൂമിലേക്ക് കൊണ്ടുപോയി. പിന്നെ ബാത്റൂമിൽ ഷവറിന് താഴെ കൊണ്ട് നിർത്തി. വെള്ളം തലയില്‍ വീഴാന്‍ തുടങ്ങിയതും ഞാൻ സ്വയം മുഖം എല്ലാം നല്ലോണം കഴുകി. കണ്ണും കുറേശെ തുറന്നു കഴുകി. അവസാനം എല്ലാം കഴുകി കളഞ്ഞെങ്കിലും ഒരുപാട്‌ നേരം കഴിഞ്ഞാണ് കണ്ണുകൾ തുറന്നു പിടിക്കാന്‍ കഴിഞ്ഞത്. പക്ഷേ നല്ല നീറ്റൽ ഉണ്ടായിരുന്നു.

“സോറി ചേട്ടാ.. സോറി ചേട്ടാ... സോറി ചേട്ടാ...!!”

💬 Comments

View all comments