0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 8.8K

പറഞ്ഞു,,

“ചേട്ടന് എന്നെ വേണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, സത്യമാണ്. പക്ഷേ എന്നാലും ഉള്ളിന്‍റെ ഉള്ളില്‍ അങ്ങനെ വല്ലതും ഉണ്ടോ എന്നറിയാന്‍ ചോദിച്ചത...!”

“എനിക്ക് നിന്നെ വേണം, ജൂലി. ഞാൻ വെറും ചെറ്റ ആയിരിക്കാം.. പക്ഷേ നി എന്റെ ജീവനാണ്. നി ഇല്ലാത്ത കാര്യം ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല.” ഞാൻ വേദനയോടെ പറഞ്ഞു.

“ഞാൻ ചേട്ടന്റെ ജീവൻ ആണെങ്കിൽ ഞാൻ പറയുന്ന ഒരേയൊരു കാര്യം മാത്രം അനുസരിക്കുമോ...?” ജൂലി എന്റെ കണ്ണില്‍ നോക്കി ചോദിച്ചു.

അവള്‍ എങ്ങോട്ടേക്കാണ് കാര്യത്തെ നയിക്കുന്നതെന്ന് മനസ്സിലായി. ഒരുപാട്‌ വിഷമം തോന്നിയെങ്കിലും എല്ലാം ഞാൻ മനസ്സിൽ തന്നെ ഒതുക്കി. ഇങ്ങനെ ഒരു ദിവസം വരുമെന്ന് എനിക്ക് അറിയാമായിരുന്നു, പക്ഷേ ഇത്രവേഗം വരുമെന്ന് കരുതിയില്ല.

ദേവിയെ ഞാൻ ഒരിക്കലും ഒഴിവാക്കില്ല എന്ന് അവള്‍ക്ക് കൊടുത്ത വാക്കിനെ ഞാൻ ആലോചിച്ചു നോക്കി. പക്ഷെ എനിക്ക് ജൂലിയെ നഷ്ടപ്പെടുത്താന്‍ കഴിയില്ല. ദേവിയോട് പറഞ്ഞാൽ ദേവി അത് മനസ്സിലാക്കും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.

തോന്നിയ വിഷമം എന്റെ ഉള്ളില്‍ തന്നെ ഞാൻ ഒതുക്കി. ഇന്നത്തോടെ എന്റെ എല്ലാ ചുറ്റിക്കളികളും അവസാനിക്കാന്‍ പോകുന്നു.

ഒരു നെടുവീര്‍പ്പോടെ ഞാൻ ജൂലിയുടെ കണ്ണില്‍ ദൃഢമായി നോക്കി, അവൾ ആവശ്യപ്പെടുന്ന എന്തും ഞാൻ സാധിച്ചു കൊടുക്കും എന്ന ഉറച്ച തീരുമാനം എടുത്തു കൊണ്ട്‌. എന്റെ മനസ്സ് വായിച്ച പോലെ ജൂലിയുടെ കണ്ണുകൾ വിടര്‍ന്നു. ഇപ്പോൾ ഞാൻ പറയുന്ന എന്തും എന്റെ അന്ത്യ ശ്വാസം വരെ പാലിക്കുമെന്ന് ജൂലി എന്റെ കണ്ണില്‍ നിന്നും വായിച്ചെടുത്തത് ഞാൻ പോലും മനസ്സിലാക്കി.

“നി പറയാന്‍ പോകുന്ന എന്തും

💬 Comments

View all comments